തിരുവനന്തപുരം: പോലീസിൽ വെടിയുണ്ട കാണാതാകുന്നത് അസാധാരണ സംഭവമല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. താൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും ഇതുണ്ടായിട്ടുണ്ട്. ചില തിരക്കിട്ട നീക്കങ്ങൾക്കിടയിൽ ഇതു സംഭവിക്കാറുണ്ട്.
വെടിയുണ്ട കാണാതായ സംഭവത്തിൽ പ്രതിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനെ മാറ്റണമെന്നു പാർട്ടി നിർദേശിക്കുമോ എന്ന ചോദ്യത്തിന്, കേസിൽ പ്രതിയായതു കൊണ്ട് ഒഴിവാക്കാനാകില്ല, കുറ്റക്കാരനാകുന്പോൾ മാത്രമേ ഇത്തരം നടപടി സ്വീകരിക്കാൻ പാർട്ടി നിർദേശിക്കാറുള്ളുവെന്നും അദ്ദേഹം പറഞ്ഞു.