തിരുവനന്തപുരം: വിദേശത്തു മാസങ്ങൾ നീണ്ട ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വീണ്ടും മാധ്യമങ്ങൾക്കു മുന്നിലെത്തി. ജനുവരി 30നു മടങ്ങിയെത്തിയ അദ്ദേഹം ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും സംസ്ഥാന സമിതിയുടെയും തീരുമാനങ്ങൾ അറിയിക്കാനാണ് മാധ്യമങ്ങൾക്കു മുന്നിലെത്തിയത്.
പതിവിനു വിപരീതമായി തൊപ്പി ധരിച്ചെത്തിയ കോടിയേരി ഉല്ലാസവാനായാണു കാണപ്പെട്ടത്. വിദേശചികിത്സ കഴിഞ്ഞെങ്കിലും തുടർചികിത്സ ഇവിടെ ലഭ്യമാക്കും. കഴിഞ്ഞ ഒക്ടോബർ മുതലാണു കോടിയേരി ചികിത്സാർഥം അവധിയിൽ പ്രവേശിച്ചത്.