കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ നവംബറില്‍ സംഘടിപ്പിച്ച കരുണ സംഗീതനിശ ദുരിതാശ്വാസഫണ്ട് സ്വരൂപിക്കാനായി നടത്തിയ പരിപാടിയല്ലെന്നു സംവിധായകന് ആഷിഖ് അബു. ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്കു കൊടുക്കാന്‍ ഫൗണ്ടേഷന് തീരുമാനിച്ചതാണെന്നും ആരോപണങ്ങള്‍ക്കു മറുപടിയായി ആഷിഖ് അബു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.