തിരുവനന്തപുരം: ശിവരാത്രിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്കു കണക്കിലെടുത്ത് രണ്ട് പാസഞ്ചർ ട്രെയിനുകൾ ആലുവ വരെ നീട്ടിയതായി റെയിൽവേ അറിയിച്ചു. 21 ലെ കോയന്പത്തൂർ-തൃശൂർ പാസഞ്ചർ, 22 ലെ തൃശൂർ-കണ്ണൂർ പാസഞ്ചർ എന്നീ ട്രെയിനുകളുടെ സർവീസാണ് ആലുവ വരെ നീട്ടിയത്. ഇതിനു പുറമെ തിരുവനന്തപുരം സെൻട്രൽ-ഹസ്രത് നിസാമുദീൻ സൂപ്പർഫാസ്റ്റ് ട്രെയിനിന് ആലുവയിൽ രണ്ട മിനിറ്റ് താൽക്കിക സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. പുലർച്ചെ 5.23 നാണ് ട്രെയിൻ ആലുവയിൽ എത്തുക.
തിരുവനന്തപുരം: മധുര ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ മാസം 18 മുതൽ 29 വരെ (24 ഒഴികെയുള്ള ദിവസങ്ങളിൽ) കേരളത്തിൽനിന്നുള്ള രണ്ട് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
തിരുച്ചിറപ്പള്ളി-തിരുവനന്തപുരം ഇന്റർസിറ്റി കോവിൽപേട്ട സ്റ്റേഷനിൽ ഈ ദിവസങ്ങളിൽ യാത്ര അവസാനിപ്പിക്കും.