കോഴിക്കോട്: ഒടുവില്‍ ബിജെപി പ്രവര്‍ത്തകര്‍ കാത്തിരുന്ന പ്രഖ്യാപനമെത്തി. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പി.എസ്. ശ്രീധരന്പിള്ളയ്ക്കുശേഷം പാര്‍ട്ടിയെ നയിക്കാന്‍ കെ. സുരേന്ദ്രനെ ബിജെപി ചുമതലപ്പെടുത്തി. പാര്‍ട്ടിയിലെ തീപ്പൊരിനേതാവും ശബരിമലവിഷയത്തില്‍ അറസ്റ്റ് വരിച്ചതോടെ സംഘപരിവാറിന്റെ പൂര്‍ണ പിന്തുണ ലഭിക്കുകയും ചെയ്ത സുരേന്ദ്രന് ഇതു വലിയ അംഗീകാരമായി മാറി. കുമ്മനവും ശ്രീധരന്‍പിള്ളയും കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ ക്രൗഡ് പുള്ളറായാണു സുരേന്ദ്രനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണുന്നത്.
നിലവില്‍ കേന്ദ്രസഹമന്ത്രി വി.മുരളീധരനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവു കൂടിയാണ് സുരേന്ദ്രന്. സംഘപരിവാറിന്റെ അസംതൃപ്തി മൂലം മുന്‍ കാലങ്ങളില്‍ കൈയെത്തും ദൂരത്തു വഴുതിമാറിയ അധ്യക്ഷപദവി ഇപ്പോഴാണ് കെ.സുരേന്ദ്രനെ തേടിയെത്തിയിരിക്കുന്നത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും കെ.സുരേന്ദ്രനെന്ന നേതാവിനെ അളക്കുന്നതായിരിക്കുമെന്നുറപ്പ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനു മുമ്പെ പാര്‍ട്ടി അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെയുളള റിപ്പോര്‍ട്ടുകള്‍. 26നാണ് അമിത് ഷായുടെ കേരള സന്ദര്‍ശനം. ജനകീയ സമരങ്ങളിലൂടെ കേരളത്തിനു സുപരിചിതനായ ബിജെപി നേതാവാണ് കെ. സുരേന്ദ്രന്. തുടര്‍ച്ചയായ പത്തുവര്‍ഷമായി ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കോഴിക്കോട് ഉള്ളിയേരിയിലെ കര്‍ഷക കുടുംബമായ കുന്നുമ്മല്‍ വീട്ടില്‍ കുഞ്ഞിരാമന്റെയും കല്ല്യാണിയുടെയും മകനായി 1970 മാര്‍ച്ച് 10നാണ് കെ.സുരേന്ദ്രന് ജനിച്ചത്. യുവമോര്‍ച്ച വയനാട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചു.
യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനായ ശേഷമാണു കെ. സുരേന്ദ്രന് എന്ന പേര് കേരള രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. കോവളം കൊട്ടാരം സമരം, കേരളാ യൂണിവേഴ്സിറ്റി അസി. ഗ്രേഡ് അഴിമതിക്കെതിരായ സമരം, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, മലബാര്‍ സിമന്റ്സ് അഴിമതി, സോളാര്‍ തട്ടിപ്പ് തുടങ്ങിയ അഴിമതികള്‍ക്കെതിരേ സമരമുഖത്തു സുരേന്ദ്രനുണ്ടായിരുന്നു.
സുരേന്ദ്രന് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദവിയിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. യുവതീപ്രവേശന വിധിയെത്തുടര്‍ന്ന് ശബരിമല സമരത്തിനു നേതൃത്വം നല്‍കാനെത്തിയ കെ. സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. 22 ദിവസമായിരുന്നു ജയില്‍വാസം.
ഇതോടെയാണ് സുരേന്ദ്രന് സംഘപരിവാറിനും പ്രിയങ്കരനായി മാറിയത്. അതിന്റെ അലയൊലികള്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ടു. പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിച്ചു മൂന്നു ലക്ഷത്തോളം വോട്ടു പിടിക്കാന്‍ കെ.സുരേന്ദ്രനു സാധിച്ചു. ലോക്സഭയിലേക്ക് കാസര്‍കോട്ട്് മണ്ഡലത്തില്‍നിന്നും രണ്ടു തവണയും നിയമസഭയിലേക്കു മഞ്ചേശ്വരത്തുനിന്നും രണ്ടു തവണയും മത്സരിച്ച സുരേന്ദ്രന് മഞ്ചേശ്വരത്ത് 89 വോട്ടിനാണ് പരാജയപ്പെട്ടത്. ഷീബയാണ് ഭാര്യ. വിദ്യാര്‍ഥികളായ ഹരികൃഷ്ണന്, ഗായത്രി എന്നിവരാണ് മക്കള്‍ .