കോട്ടയം: എംജി സർവകലാശാല രജിസ്ട്രാറായി പ്രഫ. ബി. പ്രകാശ്കുമാറിനെയും പരീക്ഷ കണ്‍ട്രോളറായി ഡോ. സി.എം. ശ്രീജിത്തിനെയും ഫിനാൻസ് ഓഫീസറായി ബിജു മാത്യുവിനെയും നിയമിച്ചു. വൈസ് ചാൻസലർ പ്രഫ. സാബുതോമസിന്റെ അധ്യക്ഷതയിൽ നടന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നാലു വർഷത്തേക്കാണ് നിയമനം.
നിലവിൽ പരീക്ഷ കണ്ട്രോളറുടെയും കോളജ് ഡെവലപ്മെന്റ് കൗണ്‍സിൽ ഡയറക്ടറുടെയും ചുമതല വഹിച്ചിരുന്ന പ്രഫ. ബി. പ്രകാശ് കുമാർ സ്കൂൾ ഓഫ് ബയോസയൻസസിലെ പ്രഫസറാണ്. പാലാ സെന്റ് തോമസ് കോളജിൽ ബയോകെമിസ്ട്രി വകുപ്പ് മേധാവിയായിരിക്കെയാണ് 2010ൽ സ്കൂൾ ഓഫ് ബയോസയൻസസിൽ അധ്യാപകനായത്. കേരള സർവകലാശാലയിൽ ബിരുദാനന്തരബിരുദം പൂർത്തീകരിച്ചശേഷം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽനിന്ന് സയൻസിൽ പിഎച്ച്ഡി നേടി. എംജി സർവകലാശാല അക്കാദമിക് കൗണ്‍സിൽ അംഗമാണ്. സർവകലാശാല സെനറ്റ് അംഗമായിരുന്നു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സയൻസ്, ടെക്നോളജി ആൻഡ് എഡ്യുക്കേഷൻ ഡീനാണ്. തിരുവനന്തപുരം മണ്‍വിള സ്വദേശിയാണ്. നിലവിൽ കോട്ടയം കളത്തിപ്പടിയിലാണ് താമസം. ഭാര്യ: ഷീബ രവി (ജില്ലാ സൈനിക ക്ഷേമ ഓഫീസർ, കോട്ടയം) മകൻ: വേദാന്ത്(ബോംബെ ഐഐടി വിദ്യാർഥി).
പരീക്ഷ കണ്‍ട്രോളറായി നിയമിക്കപ്പെട്ട ഡോ. സി.എം. ശ്രീജിത് മാല്യങ്കര എസ്എൻഎം കോളജ് പ്രിൻസിപ്പലാണ്. എംജി സർവകലാശാലയിൽനിന്ന് ബിരുദാനന്തരബിരുദവും ബോട്ടണിയിൽ പിഎച്ച്ഡിയും നേടി. എംജിയിൽ ബോട്ടണി ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു. നിലവിൽ ബോട്ടണി ഫാക്കൽറ്റി അംഗമാണ്. ചാലക്കുടി കോടശേരി മേറ്റിപ്പാടം ചിറ്റിയത്ത് മാധവന്റെ മകനാണ്. നിലവിൽ വടക്കൻ പറവൂരാണ് താമസം. ഭാര്യ: സ്മിത എം. ചെല്ലപ്പൻ(സീനിയർ അക്കൗണ്ടന്റ്, കൊച്ചിൽ പോർട്ട്ട്രസ്റ്റ്) മക്കൾ: സിദ്ധാർഥ് മാധവ് (ആലുവ യുസി കോളജ് വിദ്യാർഥി), ശ്രീ പാർവതി(വിദ്യാർഥി).
കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കന്പനി ലിമിറ്റഡിൽ ഫിനാൻസ് വിഭാഗം ജനറൽ മാനേജരാണ് ഫിനാൻസ് ഓഫീസറായി നിയമിതനായ ബിജു മാത്യൂ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയിൽ ഫെലോഷിപ്പ് മെന്പറാണ്. മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയാണ്. ഭാര്യ: ഡെൻസി ബിജു മകൻ: സബിൻ ബിജു(വിദ്യാർഥി)
രജിസ്ട്രാറായി പ്രഫ. ബി. പ്രകാശ് കുമാർ ചുമതലയേറ്റു. രജിസ്ട്രാറുടെ ചുമതലവഹിച്ചിരുന്ന സംസ്ഥാന എൻഎസ്എസ് ഓഫീസർ പ്രഫ. കെ. സാബുക്കുട്ടനിൽനിന്നാണ് ചുമതല ഏറ്റെടുത്തത്. വൈസ്ചാൻസലർ പ്രഫ. സാബു തോമസ്, പ്രോ-വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ, സിൻഡിക്കേറ്റംഗങ്ങളായ പ്രഫ. കെ.എം. കൃഷ്ണൻ, പ്രഫ. കെ. ജയചന്ദ്രൻ, പ്രഫ. ബിസ്മി ഗോപാലകൃഷ്ണൻ, പ്രഫ. സന്തോഷ് പി. തന്പി, മുൻ രജിസ്ട്രാർ പ്രഫ. കെ. സാബുക്കുട്ടൻ, അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടന നേതാക്കളായ ഡോ. പി.ആർ. ബിജു, വി.പി. മജീദ്, ജോസ് മാത്യു, ആർ. വെങ്കിടേശ്വരൻ എന്നിവർ പ്രസംഗിച്ചു. വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ, രജിസ്ട്രാർ തസ്തികകളിൽ ഒരേസമയം എംജി സർവകലാശാല കാന്പസിലെ അധ്യാപകർ നിയോഗിക്കപ്പെടുന്നത് ഇതാദ്യമാണ്.