മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം എന്ന വിശേഷണവുമായി വി.എ. ശ്രീകുമാർ സംവിധാനം ചെയ്യുന്ന ഒടിയന്റെ ഷൂട്ടിംഗ് കാശിയിലും ബനാറസിലുമായി ആരംഭിച്ചിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള മറ്റൊരു പുതിയ വിവരം പുറത്തുവന്നിരിക്കുകയാണ്.അമിതാഭ് ബച്ചൻ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മോഹൻലാൽ കഥാപാത്രമായ ഒടിയൻ മാണിക്യന് ചെറുപ്പകാലത്ത് ഒടിവിദ്യ പകർന്നു നൽകുന്ന മുത്തച്ഛനായാണ് ബിഗ് ബി എത്തുന്നത്. അതിഥി വേഷമായിരിക്കും അദ്ദേഹത്തിന്റേത് എന്നും സൂചനയുണ്ട്.
രാത്രിയുടെ മറവിൽ ചെയ്യുന്ന ഒരുതരം ബ്ലാക്ക് മാജിക്കാണ് ഒടിവിദ്യ എന്നു വിശ്വസിക്കപ്പെടുന്നത്. മൃഗങ്ങൾക്കു സമാനമായി രൂപമാറ്റം ആർജിച്ച് ചില പ്രത്യേക വിദ്യകളിലൂടെ മറ്റൊരാളുടെ ആന്തരികാവയവങ്ങൾക്കു പരിക്കേൽപ്പിക്കുകയോ തളർത്തിയിടുകയോ ചെയ്യുകയാണ് ഇതിലൂടെ ചെയ്യുന്നത്. എന്നാൽ വൈദ്യുതി വിളക്കുകൾ എത്തിയതോടെ ഒടിവിദ്യയിലൂടെ ഭയപ്പെടുത്താൻ സാധ്യമല്ലാതായി.
അവസാന കാല ഒടിയന്മാരിൽ ഒരാളുടെ കഥയാണ് ഒടിയൻ പറയുന്നത്.മുത്തച്ഛൻ ചെറുമകന് ഒടിവിദ്യകൾ പറഞ്ഞു നൽകുന്നത് ഒരു ഗാന രംഗത്തിലൂടെയാണ് ചിത്രീകരിക്കുന്നത്. വി.എ. ശ്രീകുമാറിന്റെ മകൾ ലക്ഷ്മിയാണ് ഈ ഗാനം എഴുതിയിരിക്കുന്നത്. എം. ജയചന്ദ്രൻ ഈണമിട്ട ഗാനം എംജി ശ്രീകുമാർ ആലപിക്കുന്നു. പാലക്കാട്ടായിരിക്കും അമിതാഭ് ബച്ചന്റെ രംഗങ്ങൾ ഷൂട്ട് ചെയ്യുക എന്നാണ് റിപ്പോർട്ട്.