തിരുവനന്തപുരം: പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാനില്ലെന്ന വിവാദം കത്തിനിൽക്കേ ആരോപണവിധേയനായ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ലണ്ടനിലേക്ക്. ബ്രിട്ടനിലെ ഫാൻബറോയിൽ, ബ്രിട്ടീഷ് അന്താരാഷ്ട്ര വ്യാപാര മന്ത്രാലയം സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ പങ്കെടുക്കാൻ സംസ്ഥാന പോലീസ് മേധാവിക്കു സർക്കാർ അനുമതി നൽകി.
മാർച്ച് മൂന്നുമുതൽ അഞ്ചുവരെയാണ് ബെഹ്റയുടെ ബ്രിട്ടൻ യാത്ര. ഹോം ഓഫീസ് സെക്യൂരിറ്റി ആൻഡ് പോലീസിംഗ്- 2020 എന്ന പ്രദർശനത്തിലാണ് ബെഹ്റ പങ്കെടുക്കുന്നത്. ബ്രിട്ടനിലെ താമസവും യാത്രാ ചെലവുകളും സംഘാടകർ വഹിക്കും. ബ്രിട്ടനിലേക്കും തിരിച്ചുമുള്ള യാത്രയുടെ ചെലവുകൾ സംസ്ഥാന സർക്കാർ വഹിക്കുമെന്നാണ് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നത്.
പ്രദർശനത്തിൽ കേരളത്തിന്റെ പ്രാതിനിധ്യം തേടി ബംഗളൂരുവിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ അയച്ച ഇ-മെയിലിന്റെ പശ്ചാത്തലത്തിലാണ് ബെഹ്റയെ ബ്രിട്ടനിൽ അയയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.