രണ്ടു പതിറ്റാണ്ടിനു ശേഷം സിബി മലയിലും രഞ്ജിതും ഒന്നിക്കുന്ന പുതിയ ചിത്രം "കൊത്ത് '. സിനിമയുടെ ചിത്രീകരണം കോഴിക്കോട് തുടങ്ങി. ആസിഫലിയാണ് നായകൻ. റോഷൻ മാത്യുവും പ്രധാന റോളിലുണ്ട്.
അയ്യപ്പനും കോശിക്കും ശേഷം രഞ്ജിതും പി.എം. ശശിധരനും ഗോൾഡ് കോയിൻ മോഷൻ പിക്ചറിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. അഞ്ചു വർഷത്തിന്റെ ഇടവേളക്കു ശേഷമാണ് മികച്ച ഹിറ്റ് സിനിമകൾ സമ്മാനിച്ച സിബി മലയിൽ വീണ്ടുമെത്തുന്നത്.
1993ൽ മോഹൻലാൽ ഇരട്ട വേഷത്തിൽ എത്തിയ മായാമയൂരം ആണ് സിബി-രഞ്ജിത്ത് സിനിമകളുടെ തുടക്കം. സമ്മർ ഇൻ ബാത്ലഹേമിലും ഉസ്താതിലുമാണ് ഇവർ അവസാനം ഒന്നിച്ചത്.
രഞ്ജിത്ത്, വിജിലേഷ്, സുരേഷ് കൃഷ്ണ, അതുൽ, നിഖില വിമൽ, ശ്രീ ലക്ഷ്മി, എന്നിവർ താര നിരയിലുണ്ട്. നാടക രംഗത്തുള്ള ഹേമന്ത് കുമാറാണ് തിരക്കഥ. കേമറ പ്രശാന്ത് രവീന്ദ്രൻ. സംഗീതം കൈലാസ് മേനോൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഗ്നിവേശ് രഞ്ജിത്ത്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ.
പ്രേംടി.നാഥ്