തെന്നിന്ത്യൻ താരം കാജൽ അഗർവാള്‍ വിവാഹിതയാകുന്നു. ബിസിനസ്മാനും ഇന്റീരിയർ ഡിസൈനറുമായ ഗൗതം കിച്ച്ലു ആണ് വരൻ.
കാജൽ തന്നെയാണ് വിവാഹവാർത്ത ഔദ്യോഗികമായി അറിയിച്ചത്. ഒക്ടോബര്‍ 30ന് മുംബൈയിൽ വച്ചാണ് വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമേ ചടങ്ങിൽ പങ്കെടുക്കുകയുള്ളു.
വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാർഥനയും അനുഗ്രഹവും വേണമെന്നും താരം പറയുന്നു.
കഴിഞ്ഞ മാസമായിരുന്നു വിവാഹനിശ്ചയം. മുംബൈ സ്വദേശിയാണ് കാജൽ. 2004ൽ ഹിന്ദി സിനിമയിലൂടെയാണ് കാജൽ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.