ബാലതാരമായി അഭിനയരംഗത്ത് എത്തുകയും പിന്നീടു നായികയായി മാറുകയും ചെയ്ത താരങ്ങൾ നിരവധിയാണ്. അത്തരത്തിൽ മലയാള സിനിമയിൽ നായികാ പദവി സ്വന്തമാക്കിയ താരമാണ് കാവ്യ മാധവൻ.
1991ൽ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയിലൂടെയാണ് കാവ്യ മാധവൻ മലയാള സിനിമയിലേക്ക് എത്തിയത്. ചിത്രത്തിൽ കാവ്യയെ തെരഞ്ഞെടുത്തതിനെ കുറിച്ച് സംവിധായകൻ കമൽ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
"കുട്ടിക്കാലത്ത് എന്റെ മുഖത്ത് നോക്കാൻ പറഞ്ഞാൽ കാവ്യ താഴേക്ക് മാത്രമാണ് നോക്കിയിരുന്നത്. കാരണം അന്ന് കാവ്യക്ക് ഭയങ്കര നാണമായിരുന്നു. ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് എന്തിനാ ഇത്രയും നാണം എന്ന് ചോദിച്ചപ്പോഴും കാവ്യ തന്റെ മുഖത്തേക്ക് നോക്കിയിരുന്നില്ല’’ കമൽ പറയുന്നു.
ആ നാണം കാരണമാണ് സിനിമയിലേക്ക് കാവ്യയെ തന്നെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. നൂറിലധികം കുട്ടികൾ അന്ന് ഓഡീഷനിൽ പങ്കെടുത്തിരുന്നു. അന്ന് സെലക്ട് ചെയ്യപ്പെടാതെ പോയ ഒരാളാണ് ഇന്ന് സൂപ്പർ താരമായി മാറിയ ജയസൂര്യ എന്നും കമൽ ഒരു ചാനൽ പരിപാടിയിൽ പങ്കുവച്ചു.