+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫെ​സ്റ്റ് മൂ​വി​ ഹൗ​സ് ഉ​ദ്ഘാ​ട​നം ചെയ്തു, ആ​ദ്യ​ചി​ത്രം ​"അ​വ​ളു​ടെ മ​ക​ൾ'

അ​ടൂ​ർ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഫെ​സ്റ്റ് മൂ​വി ഹൗ​സ് എ​ന്ന സി​നി​മാ​നി​ർ​മാ​ണ ക​ന്പ​നി​യു​ടെ ഉ​ദ്ഘാ​ട​നം അ​ടൂ​ർ എംഎ​ൽഎ ചി​റ്റ​യം ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ
ഫെ​സ്റ്റ് മൂ​വി​ ഹൗ​സ് ഉ​ദ്ഘാ​ട​നം ചെയ്തു,  ആ​ദ്യ​ചി​ത്രം ​
അ​ടൂ​ർ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഫെ​സ്റ്റ് മൂ​വി ഹൗ​സ് എ​ന്ന സി​നി​മാ​നി​ർ​മാ​ണ ക​ന്പ​നി​യു​ടെ ഉ​ദ്ഘാ​ട​നം അ​ടൂ​ർ എംഎ​ൽഎ ചി​റ്റ​യം ഗോ​പ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഫോ​ക്ക​സ് ഐ ​സ​തേ​ണ്‍ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ സ​ഹോ​ദ​ര സ്ഥാ​പ​ന​മാ​യ ഫെ​സ്റ്റ് മൂ​വീ ഹൗ​സ്, അ​ടൂ​ർ റ​വ​ന്യൂ ട​വ​റി​ലെ ഫ​സ്റ്റ് ഫ്ളോ​റി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ അ​ടൂ​ർ മ​ധു സം​വി​ധാ​നം ചെ​യ്യു​ന്ന അ​വ​ളു​ടെ മ​ക​ൾ എ​ന്ന ചി​ത്ര​മാ​ണ് ആ​ദ്യ​മാ​യി ഫെ​സ്റ്റ് മൂ​വി ഹൗ​സ് നി​ർ​മി​ക്കു​ന്ന​ത്. സ്ത്രീ​ക​ൾ​ക്ക് സ​മൂ​ഹ​ത്തി​ൽ നേ​രി​ടേ​ണ്ടി​വ​രു​ന്ന സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കും. സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രെ​യും, ന​ടീ​ന​ടന്മാ​രെ​യും തീ​രു​മാ​നി​ച്ചു​വ​രു​ന്നു. നി​ര​വ​ധി ടി വി ​പ​ര​ന്പ​ര​ക​ളും സി​നി​മ​ക​ളും നി​ർ​മി​ക്കാ​ൻ ഫെ​സ്റ്റ് മൂ​വി ഹൗ​സി​ന് പ​ദ്ധ​തി​ക​ളു​ണ്ട്. സി​നി​മാ സീ​രി​യ​ൽ രം​ഗ​ത്തു​നി​ന്നും കി​ട്ടു​ന്ന ലാ​ഭ​ത്തി​ന്‍റെ ഒ​രു വി​ഹി​തം, കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ചെല​വ​ഴി​ക്കാ​നാ​ണ് ഫോ​ക്ക​സ് ഐ ​സ​തേ​ണ്‍ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ല​ക്ഷ്യം.