+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊച്ചുണ്ണിയും നങ്ങേലിയുമുൾപ്പെടെ ചരിത്രകഥാപാത്രങ്ങൾ ഒന്നിക്കുന്നു; ബ്രഹ്മാണ്ഡചിത്രവുമായി വിനയൻ

പത്തൊമ്പതാം നൂറ്റാണ്ടിലെ പഴയ തിരുവിതാംകൂറിന്‍റെ ചരിത്രം പറയുന്ന ബ്രഹ്മാണ്ഡചിത്രവുമായി സംവിധായകൻ വിനയൻ. പത്തൊമ്പതാം നൂറ്റാണ്ട് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയും ആറാട്ടുപുഴ വേലായ
കൊച്ചുണ്ണിയും നങ്ങേലിയുമുൾപ്പെടെ ചരിത്രകഥാപാത്രങ്ങൾ ഒന്നിക്കുന്നു; ബ്രഹ്മാണ്ഡചിത്രവുമായി വിനയൻ

പത്തൊമ്പതാം നൂറ്റാണ്ടിലെ പഴയ തിരുവിതാംകൂറിന്‍റെ ചരിത്രം പറയുന്ന ബ്രഹ്മാണ്ഡചിത്രവുമായി സംവിധായകൻ വിനയൻ. പത്തൊമ്പതാം നൂറ്റാണ്ട് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയും ആറാട്ടുപുഴ വേലായുധപ്പണിക്കരും നങ്ങേലിയുമടക്കമുള്ള ചരിത്രകഥാപാത്രങ്ങൾ ഒന്നിക്കുന്നു.

സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലുമാണ് ഫേസ്ബുക്കിലുടെ ചിത്രത്തിന്‍റെ അനൗൺസ്മെന്‍റ് പോസ്റ്റർ പുറത്തുവിട്ടത്. ശ്രീഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്.

തന്‍റെ ജീവിതത്തിലെ സ്വപ്നചിത്രമെന്നാണ് വിനയൻ ഇതിനെ വിശേഷിപ്പിക്കുന്നത്. കോവിഡ് ഭീതി ഒഴിയുന്ന മുറയ്ക്ക് ഡിസംബർ പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നും വിനയൻ അറിയിച്ചു.

വിനയന്‍റെ കുറിപ്പിന്‍റെ പൂർണരൂപം:

വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ച​ർ​ച്ച​യ്ക്കും, വാ​യ​ന​യ്ക്കും, വി​ശ​ക​ല​ന​ങ്ങ​ൾ​ക്കും ശേ​ഷം പ​ത്തൊ​മ്പ​താം നു​റ്റാ​ണ്ടി​ലെ തി​രു​വി​താം​കൂ​റി​ൻെ​റ അ​മ്പ​ര​പ്പി​ക്കു​ന്ന ഇ​തി​ഹാ​സം അ​ഭ്ര​പാ​ളി​ക​ളി​ലെ​ത്തി​ക്കാ​ൻ ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു എ​ന്ന സ​ന്തോ​ഷ​വാ​ർ​ത്ത ഇ​വി​ടെ അ​റി​യി​ക്ക​ട്ടെ.

ആ ​പ​ഴ​യ കാ​ല​ഘ​ട്ടം പു​ന​ർ നി​ർ​മ്മി​ക്കു​ന്ന​തി​ലൂ​ടെ​യും, നൂ​റോ​ളം ക​ലാ​കാ​ര​ൻ​മാ​രേ​യും, ആ​യി​ര​ത്തി​ല​ധി​കം ജൂ​നി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ളേ​യും പ​ങ്കെ​ടു​പ്പി​ക്കേ​ണ്ടി വ​രു​ന്ന​തി​ലൂ​ടെ​യും വ​ള​രെ അ​ധി​കം നി​ർ​മ്മാ​ണ​ച്ചെ​ല​വു വ​രു​ന്ന ഈ ​സി​നി​മ നി​ർ​മ്മി​ക്കു​ന്ന​ത് ശ്രീ​ഗോ​കു​ലം മൂ​വീ​സി​നു വേ​ണ്ടി ശ്രീ ​ഗോ​കു​ലം ഗോ​പാ​ല​നാ​ണ്. കോ​വി​ഡി​ൻെ​റ കാ​ഠി​ന്യം കു​റ​യു​ന്നെ​ങ്കി​ൽ ഈ ​ഡി​സം​ബ​ർ പ​കു​തി​ക്കു ഷൂ​ട്ടിം​ഗ് തു​ട​ങ്ങാ​മെ​ന്നു പ്ര​ത്യാ​ശി​ക്കു​ന്നു.

പ​ത്തൊ​മ്പ​താം നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും വ​ലി​യ സാ​ഹ​സി​ക​നും പോ​രാ​ളി​യു​മാ​യി​രു​ന്ന ന​വോ​ത്ഥാ​ന നാ​യ​ക​ൻ ആ​റാ​ട്ടു​പു​ഴ വേ​ലാ​യു​ധ​പ്പ​ണി​ക്ക​രും, തി​രു​വി​താം​കൂ​റി​നെ വി​റ​പ്പി​ച്ച ത​സ്ക​ര​വീ​ര​ൻ കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യും, മാ​റു​മ​റ​യ്ക്ക​ൽ സ​മ​ര​നാ​യി​ക ന​ങ്ങേ​ലി​യും മ​റ്റ​നേ​കം ച​രി​ത്ര പു​രു​ഷ​ൻ​മാ​രും ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ഈ ​സി​നി​മ എ​ൻെ​റ ച​ല​ച്ചി​ത്ര ജീ​വി​ത​ത്തി​ലെ ഒ​രു ഡ്രീം ​പ്രോ​ജ​ക്ടാ​ണ്.

ബ​ഹു​മാ​ന്യ​രാ​യ ശ്രീ ​മ​മ്മൂ​ട്ടി​യും മോ​ഹ​ൻ ലാ​ലും ഈ ​ടൈ​റ്റി​ൽ പോ​സ്റ്റ​ർ ഷെ​യ​ർ ചെ​യ്യു​ന്നു എ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ ഏ​റെ സ​ന്തോ​ഷം തോ​ന്നി. ഈ ​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും ജ​ന​കീ​യ​വും മ​ഹ​ത്ത​ര​വു​മാ​യ ക​ല​യാ​ണു സി​നി​മ. ന​ല്ല ശ​ബ്ദ സം​വി​ധാ​ന​ത്തോ​ടെ തീ​യ​റ്റ​റു​ക​ളി​ൽ ക​ണ്ടാ​ൽ മാ​ത്ര​മേ അ​തി​ൻെ​റ പൂ​ർ​ണത ല​ഭി​ക്കു.

മ​ഹാ​മാ​രി​യു​ടെ ദു​ര​ന്തം മൂ​ലം ഇ​പ്പോ​ൾ ന​മു​ക്കു ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന ആ ​സാ​ഹച​ര്യം അ​ടു​ത്ത വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ലെ​ങ്കി​ലും തി​രി​ച്ചു കി​ട്ടു​മെ​ന്നാ​ണു വി​ദ​ഗ്ദ്ധ​ർ പ​റ​യു​ന്ന​ത്. പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്യാ​നു​ള്ള മ​ന​ശ്ശ​ക്തി ഉ​ണ്ട​ങ്കി​ലേ വി​ജ​യം ന​മു​ക്കു പ്ര​തീ​ക്ഷി​ക്കാ​നാ​കൂ.. ആ ​പ​രി​ശ്ര​മ​ത്തി​ലാ​ണ് ഞാ​ൻ.. നി​ങ്ങ​ളേ​വ​രു​ടെ​യും അ​നു​ഗ്ര​ഹാ​ശി​സു​ക​ൾ ഉ​ണ്ടാ​ക​ണം....
വി​ന​യ​ൻ