+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രി​യാ​മ​ണി​യു​ടെ ഗൗ​ണി​ൽ മു​സ്ത​ഫ​യോ​ടു​ള്ള പ്ര​ണ​യം

തെ​ന്നി​ന്ത്യ​ൻ ന​ടി പ്രി​യാ​മ​ണി​യു​ടെ​യും മു​സ്ത​ഫ​യു​ടേ​യും വി​വാ​ഹ വാ​ർ​ത്ത​ക​ളും ചി​ത്ര​ങ്ങ​ളു​മാ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗം. വി​വാ​ഹ റി​സ​പ്ഷ​ന് പ്രി​യാ​മ​ണി അ​ണി​ഞ്ഞ നീ​ല ഗൗ​ണാ​ണ
പ്രി​യാ​മ​ണി​യു​ടെ ഗൗ​ണി​ൽ മു​സ്ത​ഫ​യോ​ടു​ള്ള പ്ര​ണ​യം
തെ​ന്നി​ന്ത്യ​ൻ ന​ടി പ്രി​യാ​മ​ണി​യു​ടെ​യും മു​സ്ത​ഫ​യു​ടേ​യും വി​വാ​ഹ വാ​ർ​ത്ത​ക​ളും ചി​ത്ര​ങ്ങ​ളു​മാ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗം. വി​വാ​ഹ റി​സ​പ്ഷ​ന് പ്രി​യാ​മ​ണി അ​ണി​ഞ്ഞ നീ​ല ഗൗ​ണാ​ണ് കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും പുതി​യ​ത്.സ്വ​ന്തം പ്ര​ണ​യം തു​ന്നി​ച്ചേ​ർ​ത്ത ഗൗ​ണ്‍ അ​ണി​ഞ്ഞാ​ണ് പ്രി​യ റി​സ​പ്ഷ​നെ​ത്തി​യ​ത്. പൂ​ർ​ണി​മ ഇ​ന്ദ്ര​ജി​ത്ത് ഡി​സൈ​ൻ ചെ​യ്ത പ്രി​യ​യു​ടെ വി​വാ​ഹ ഗൗ​ണി​ന്‍റെ പ്ര​ത്യേ​ക​ത എ​ന്താ​ണെ​ന്ന് ചി​ല​ർ​ക്കെ​ങ്കി​ലും മ​ന​സി​ലാ​യിക്കാ​ണും. ഗൗ​ണി​ന്‍റെ പോ​ക്ക​റ്റ് ബോ​ർ​ഡ​റി​ൽ ഈ ​പ്ര​ണയജോ​ഡി​ക​ളു​ടെ പേ​രാ​യി​രു​ന്നു പൂ​ർ​ണി​മ തു​ന്നി​ച്ചേ​ർ​ത്ത​ത്. മു​ത്തു​ക​ൾ കൊ​ണ്ടാ​ണ് ഇ​രു​വ​രു​ടെ​യും പേ​രു​ക​ൾ ഗൗ​ണി​ൽ തു​ന്നി​ച്ചേ​ർ​ത്ത​ത്.



താ​ര​ജാ​ഡ​ക​ളി​ല്ലാ​ത്ത ല​ളി​ത വി​വാ​ഹ​മാ​യി​രു​ന്നുഇ​രു​വ​രു​ടേ​യും. ഇലക്്ട്രി ക് ബ്ലൂ ​ഗൗ​ണും ഡ​യ​മ​ണ്ട് നെ​ക്ലേ​സും ക​മ്മ​ലും ചെ​റി​യൊ​രു ബ്രേസ്‌ലെറ്റും അ​ണി​ഞ്ഞ പ്രി​യ പൂ​ർ​വാ​ധി​കം സു​ന്ദ​രി​യാ​യി​രു​ന്നു. പ്രി​യ​യു​ടെ ഗൗ​ണി​ന് ചേ​രു​ന്ന സ്യൂ​ട്ട് ധ​രി​ച്ചാ​ണ് മു​സ്ത​ഫ​യും എ​ത്തി​യ​ത്. ചി​ത്ര​ങ്ങ​ൾ പൂ​ർ​ണി​മ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ബംഗ​ളൂ​രു ജ​യ​ന്ത് ന​ഗ​റി​ൽ ന​ട​ന്ന ര​ജി​സ്റ്റ​ർ വി​വാ​ഹ​ത്തി​ൽ പ​ര​ന്പ​രാ​ഗ​ത കേ​ര​ള വ​ധു​വാ​യാ​ണ് പ്രി​യ എ​ത്തി​യ​ത്. വെ​ള്ള കു​ർ​ത്ത​യ​ണി​ഞ്ഞ് മു​സ്ത​ഫ​യും.