നിവിൻ പോളി, നയൻതാര എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ലൗ ആക്ഷൻ ഡ്രാമ. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർഗീസ്, വിശാഖ് സുബ്രഹ്മണ്യം, ധ്യാൻ ശ്രീനിവാസൻ എന്നിവർ ചേർന്നാണ് ലൗ ആക്ഷൻ ഡ്രാമ നിർമിച്ചത്.
ചിത്രത്തിന്റെ ഒന്നാം വാർഷിക വേളയിൽ ഈ ടീം വീണ്ടും ഒന്നിക്കുകയാണ്. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടും.
അജു വർഗീസ് നായകനാകുന്ന സാജൻ ബേക്കറി സിൻസ് 1962വാണ് അടുത്തതായി പുറത്തിറങ്ങുവാൻ പോകുന്ന ഫന്റാസ്റ്റിക് ഫിലിംസിന്റെ മറ്റൊരു ചിത്രം.