+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഞാ​നെ​ന്തി​ന് ആ ​സി​നി​മ കാ​ണ​ണം...'

മ​ല​യാ​ള​ത്തി​ൽ താ​ൻ ഒ​രി​ക്ക​ലും കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത സി​നി​മ​യാ​ണ് തു​ലാ​ഭാ​രം എ​ന്നു മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​ന​ടി ഷീ​ല ഒ​രി​ക്ക​ൽ വെ​ളി​പ്പെ​ടു​ത്തി. ആ ​സി​നി​മ​യി​ൽ ത​ന്നോ​ട് പ​റ​ഞ്ഞി​രു​

മ​ല​യാ​ള​ത്തി​ൽ താ​ൻ ഒ​രി​ക്ക​ലും കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത സി​നി​മ​യാ​ണ് തു​ലാ​ഭാ​രം എ​ന്നു മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​ന​ടി ഷീ​ല ഒ​രി​ക്ക​ൽ വെ​ളി​പ്പെ​ടു​ത്തി. ആ ​സി​നി​മ​യി​ൽ ത​ന്നോ​ട് പ​റ​ഞ്ഞി​രു​ന്ന വേ​ഷ​മ​ല്ല ത​നി​ക്ക് ല​ഭി​ച്ച​തെ​ന്നും ഷീ​ല വ്യ​ക്ത​മാ​ക്കി.

താ​ൻ ആ ​റോ​ൾ ചെ​യ്തി​ല്ലെ​ങ്കി​ൽ പ​ണം മു​ട​ക്കു​ന്ന നി​ർ​മാ​താ​വി​ന് അ​ത് വ​ലി​യ ബാ​ധ്യ​ത​യാ​യി മാ​റും എ​ന്ന് പ​റ​ഞ്ഞ​തു കൊ​ണ്ടാണ് ​ത​ന്ന വേ​ഷം സ്വീ​ക​രി​ച്ച​തെ​ന്നും ഷീ​ല തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ ഒ​രു ര​ണ്ടാം നി​ര​യി​ലേ​ക്ക് മാ​റ്റു​ന്പോ​ൾ താ​ൻ എ​ന്തി​നു ആ ​സി​നി​മ കാ​ണ​ണ​മെ​ന്ന് ഷീ​ല ചോ​ദി​ക്കു​ന്നു.

സെ​റ്റി​ലെ​ത്തി മേ​ക്ക​പ്പ് ചെ​യ്ത​പ്പോ​ഴാ​ണ് ത​നി​ക്ക് എ​ല്ലാം മ​ന​സി​ലാ​യ​തെ​ന്നും ഷീ​ല പ​റ​യു​ന്നു. തു​ലാ​ഭാ​രം എ​ന്ന ചി​ത്ര​ത്തി​ലെ വി​ജ​യ എ​ന്ന നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് ശാ​ര​ദ​യാ​യി​രു​ന്നു. വ​ത്സ​ല എ​ന്ന ര​ണ്ടാം നാ​യി​ക​യു​ടെ റോ​ളി​ലാ​ണ് ഷീ​ല ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ച​ത്.

സി​നി​മ ചെ​യ്യു​ന്ന സ​മ​യ​ത്ത് മ​ല​യാ​ള സി​നി​മ​ക​ളോ​ടാ​യി​രു​ന്നു ത​നിക്ക് പ്രി​യ​മെ​ന്നും ത​മി​ഴ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്പോ​ൾ തീ​രെ കം​ഫ​ർ​ട്ട് അ​ല്ലാ​യി​രു​ന്നു​വെ​ന്നും ഷീ​ല പ​റ​യു​ന്നു. മ​ല​യാ​ള​ത്തി​ൽ ഗ്ലാ​മ​റ​സ് ആ​യി ക​ഥാ​പാ​ത്ര​ത്തെ ചെ​യ്യു​ന്പോ​ഴും അ​തി​ലെ​ല്ലാം ത​ന്നെ ന​ല്ലൊ​രു ക​ഥ​യും ന​ല്ലൊ​രു ക​ഥാ​പാ​ത്ര​വും ഉ​ണ്ടായി​രു​ന്ന​താ​യി ഷീ​ല പ​റ​യു​ന്നു.

പ​ക്ഷെ ത​മി​ഴി​ൽ അ​വ​ർ​ക്ക് ഗ്ലാ​മ​ർ എ​ന്ന ഒ​രു കാ​ര്യം മാ​ത്രം മ​തി​യാ​യി​രു​ന്നു​വെ​ന്നും അ​ത് കൊ​ണ്ടുതന്നെ ത​ന്‍റെ അ​മ്മ ത​മി​ഴ് സി​നി​മ ചെ​യ്യു​ന്ന​തി​ന് എ​തി​രാ​യി​രു​ന്നു​വെ​ന്നും ഒ​രു ടെ​ലി​വി​ഷ​ൻ ചാ​ന​ലി​നു അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ ഷീ​ല പ​റ​ഞ്ഞു.