+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​തി​നെ​ട്ട് തികയുമ്പോൾ കുട്ടി അത് സ്വ​യം തീ​രു​മാ​നി​ക്ക​ട്ടെ: അനു സിത്താര

ത​നി​ക്കൊ​രു കു​ഞ്ഞു​ണ്ടാ​കു​ന്പോ​ൾ ജാ​തി​ക്കും മ​ത​ത്തി​നും അ​തീ​ത​മാ​യേ വ​ള​ർ​ത്തൂ​ എന്ന് ന​ടി അ​നു സി​ത്താ​ര. പ്ര​മു​ഖ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​നു സി​ത്താ​ര ഇ​ക്കാ​ര്യം തു
പ​തി​നെ​ട്ട് തികയുമ്പോൾ കുട്ടി അത് സ്വ​യം തീ​രു​മാ​നി​ക്ക​ട്ടെ: അനു സിത്താര

ത​നി​ക്കൊ​രു കു​ഞ്ഞു​ണ്ടാ​കു​ന്പോ​ൾ ജാ​തി​ക്കും മ​ത​ത്തി​നും അ​തീ​ത​മാ​യേ വ​ള​ർ​ത്തൂ​ എന്ന് ന​ടി അ​നു സി​ത്താ​ര. പ്ര​മു​ഖ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​നു സി​ത്താ​ര ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞ​ത്.

ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും കോ​ളം പൂ​രി​പ്പി​ക്കേ​ണ്ടാ​ത്ത സ്കൂ​ളി​ലേ ചേ​ർ​ക്കൂ. പ​തി​നെ​ട്ട് വ​യ​സ് ക​ഴി​ഞ്ഞ് കു​ഞ്ഞ് സ്വ​യം തീ​രു​മാ​നി​ക്ക​ട്ടെ ഏ​തെ​ങ്കി​ലും ജാ​തി​യോ മ​ത​മോ സ്വീ​ക​രി​ക്ക​ണ​മോ​യെ​ന്ന്- അ​നു പ​റ​യു​ന്നു. അ​ങ്ങ​നെ​യൊ​രാ​ൾ എ​ന്നാ​ണ് വ​രു​ന്ന​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ താ​ര​ത്തി​ന്‍റെ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു. അ​ത​റി​ഞ്ഞൂ​ടാ. എ​ല്ലാം ദൈ​വ​ഹി​തം പോ​ലെ. എ​ന്താ​യാ​ലും സ​മ​യ​മു​ണ്ട​ല്ലോ.

അ​ച്ഛ​നും അ​മ്മ​യും മി​ശ്ര​വി​വാ​ഹി​ത​രാ​യി​രു​ന്നു. അ​ങ്ങ​നെ ഒ​ര​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും മ​ക​ളാ​യി ജ​നി​ച്ച​തു കൊ​ണ്ട് എ​നി​ക്ക് ന​ല്ല​ത് മാ​ത്ര​മേ​യു​ണ്ടാ​യി​ട്ടു​ള്ളൂ. ജാ​തി​യും മ​ത​ത്തി​നു​മ​പ്പു​റം പ​ര​സ്പ​ര​മു​ള്ള സ്നേ​ഹ​വും വി​ശ്വാ​സ​വു​മാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​മെ​ന്നാ​ണ് അ​ച്ഛ​നും അ​മ്മ​യും എ​ന്നെ പ​ഠി​പ്പി​ച്ച​ത്.

മു​സ്ലിം പ​ള്ളി​യി​ലും ക്രി​സ്ത്യ​ൻ പ​ള്ളി​യി​ലും അ​ന്പ​ല​ങ്ങ​ളി​ലു​മൊ​ക്കെ ഞാ​ൻ പോ​കാ​റു​ണ്ട്. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ഏ​റ്റ​വു​മ​ധി​കം പോ​സി​റ്റീ​വ് എ​ന​ർ​ജി കി​ട്ടു​ന്ന സ്ഥ​ല​മാ​ണ്. ഏ​റ്റ​വും ന​ല്ല മ​ന​സു​മാ​യാ​ണ് എ​ല്ലാ​വ​രും അ​വി​ടേ​ക്ക് വ​രു​ന്ന​ത്. ആ ​പോ​സി​റ്റീ​വ് എ​ന​ർ​ജി ന​മ്മ​ളി​ലേ​ക്കും പ​ക​രും. - അ​നു സി​ത്താ​ര പ​റ​യു​ന്നു.

2013ൽ ​സു​രേ​ഷ് അ​ച്ചൂ​സ് സം​വി​ധാ​നം ചെ​യ്ത പൊ​ട്ടാ​സ് ബോം​ബ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​നു വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ ഒ​രു ഇ​ന്ത്യ​ൻ പ്ര​ണ​യ​ക​ഥ​യി​ൽ ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി​യു​ടെ കു​ട്ടി​ക്കാ​ലം ചെ​യ്തു. തു​ട​ർ​ന്ന് ഹാ​പ്പി വെ​ഡ്ഡിം​ഗ്, ഫു​ക്രി, രാ​മ​ന്‍റെ ഏ​ദ​ൻ തോ​ട്ടം, അ​ച്ചാ​യ​ൻ​സ് എ​ന്നി​ങ്ങ​നെ ഒ​ട്ട​ന​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്തു.