+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"വിവേകം' നൂറു കോടി ക്ലബിലേക്ക്

തല അജിത്തിന്‍റെ ബ്രഹ്മാണ്ട ചിത്രം "വിവേകം' ആദ്യ ആഴ്ചയിൽ തന്നെ നൂറു കോടി ക്ലബിലേക്ക്. റീലീസ് ചെയ്ത രണ്ടു ദിവസത്തിനുള്ളിൽ ചിത്രം 66 കോടി രൂപയാണ് വാരിക്കൂട്ടിയത്. രജനികാന്ത് ചിത്രം കബാലിയെയും മറികടന്ന്
തല അജിത്തിന്‍റെ ബ്രഹ്മാണ്ട ചിത്രം "വിവേകം' ആദ്യ ആഴ്ചയിൽ തന്നെ നൂറു കോടി ക്ലബിലേക്ക്. റീലീസ് ചെയ്ത രണ്ടു ദിവസത്തിനുള്ളിൽ ചിത്രം 66 കോടി രൂപയാണ് വാരിക്കൂട്ടിയത്. രജനികാന്ത് ചിത്രം കബാലിയെയും മറികടന്ന് വിവേകം മുന്നേറുമെന്നാണ് ആദ്യ ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചെന്നൈയിൽ നിന്നും മാത്രം റിലീസ് ദിവസം 1.21 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ആദ്യദിനം 33.08 കോടിയാണ് ചിത്രത്തിന്‍റെ മുഴുവൻ കളക്ഷൻ. ഇന്ത്യയിൽ നിന്ന് 25.83 കോടിയും വിദേശത്ത് നിന്ന് 7.25 കോടിയും ലഭിച്ചു. ഇത് തമിഴ് സിനിമ ചരിത്രത്തിലെ കളക്ഷൻ റിക്കാർഡിൽ രണ്ടാം സ്ഥാനത്ത് വരും. യുഎസിൽ നിന്നും മാത്രം 1.35 കോടി രൂപ വിവേകം നേടി.

ആദ്യ രണ്ടു ദിവസത്തെ കളക്ഷൻ നിലനിർത്താനായാൽ ചിത്രം ആദ്യ ആഴ്ച തന്നെ നൂറുകോടി എന്ന മാജിക് നന്പർ മറികടക്കും. ലോകമെന്പാടും 3,000 സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്.

കേരളത്തിൽ ചിത്രം വിതരണം ചെയ്തിരിക്കുന്നത് മുളകുപാടം ഫിലിംസാണ്. 2.88 കോടിയാണ് മലയാളക്കരയിലെ തീയറ്ററുകളിൽ നിന്നും റിലീസ് ദിവസം വിവേകം കൊയ്തത്. ഈ പോക്ക് പോയാൽ തമിഴ് സിനിമാ ലോകത്ത് വിവേകം പുതിയ കളക്ഷൻ ചരിത്രം രചിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആക്ഷൻ ത്രില്ലർ മൂഡിൽ ഒരുക്കിയിരിക്കുന്ന വിവേകം സംവിധാനം ചെയ്തിരിക്കുന്നത് ശിവയാണ്. നൂറുകോടി മുതൽ മുടക്കിൽ ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന മേക്കിംഗാണ് വിവേകത്തിന്‍റെ ഹൈലൈറ്റ്.