അരവിന്ദന്റെ അതിഥികൾ, ഞാൻ പ്രകാശൻ, മേരാനാം ഷാജി എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ യുവതാരമായി മാറിയ നിഖില വിമൽ അഭിനയിക്കുന്ന തമിഴ് സിനിമയാണ് ഒന്പതു കുഴി സന്പത്ത്. ഗ്രാമീണപശ്ചാത്തലത്തിലെത്തുന്ന ഈ പ്രണയചിത്രം സംവിധാനം ചെയ്യുന്നത് ജാ. പശുപതിയാണ്.
ചിത്രത്തിൽ പുതുമുഖം ബാലാജി നായകനാവുന്നു. അപ്പുകുട്ടി, വിശാലാക്ഷി, സാമി, വാസന്തി എന്നിവരാണ് മറ്റു താരങ്ങൾ. ഏയ്റ്റി ട്വന്റി പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്ത് കുമാർ ബാലു, ജി.കെ. തിരുനവുക്കരശ് എന്നിവർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കൊലഞ്ചി കുമാർ നിർവഹിക്കുന്നു.