ഏഷ്യാനെറ്റ് പോപ്പുലർ മ്യൂസിക്കൽ റിയാലിറ്റിഷോ സ്റ്റാർ സിംഗർ നീണ്ട ഇടവേളക്കു ശേഷം തിരിച്ചുവരുന്നു. രണ്ടായിരത്തി ആറിൽ തുടക്കം കുറിച്ച ഷോ ഇപ്പോൾ എട്ടാം സീസണിലേക്കാണ്
കടക്കുന്നത്. ഇന്ന് മലയാള സിനിമയിൽ അറിയപ്പെടുന്ന പിന്നണി ഗായകരായ യുവ നിരയിൽ പലരും സ്റ്റാർ സിംഗർ സംഭാവനയാണ്.
സംഗീത റിയാലിറ്റി ഷോകളിൽ സ്ഥിരം ഫോർമാറ്റുകൾക്കപ്പുറം ഇതുവരെ കണ്ടതെല്ലാം കാഴ്ചയല്ലാതാക്കി മാറ്റുന്നിടത്താണ് പുതിയകാലഘട്ടത്തിൽ അതിന്റെ വിജയം. അതാണ് ഫ്ളവേഴ്സ് "ടോപ് സിംഗർ' ഓർമപ്പെടുത്തുന്നത്. മലയാളികളുടെ സാംസ്കാരിക പൈതൃകത്തിന്റെ ആത്മാവാണ് സംഗീതം. അതിന് വീട്ടകങ്ങളിൽ എത്രത്തോളം സ്ഥാനമുണ്ടോ അതുപോലെ തന്നെയാണ് സത്യസന്ധമായി ആവിഷ്ക്കരിക്കുന്ന ഒരു പ്രോഗ്രാമിന് ജനങ്ങൾക്കിടയിൽ നിന്നും ലഭിക്കുന്ന സ്വീകാര്യതയും.
സ്റ്റാർ സിംഗർ പുതിയ സീസണിൽ പങ്കെടുക്കുവാൻ മത്സരാത്ഥികൾ ഇന്ത്യയിൽ സ്ഥിര താമസക്കാരായ ഗായകരും, പതിനൊന്നു മുതൽ ഇരുപതു വരെയുമുള്ള പ്രായക്കാരുമാകണം. സ്വന്തമായി പാടിയ ഒരു മലയാളം മെലഡി ഗാനത്തിന്റെയും ഒരു തമിഴ് അല്ലെങ്കിൽ ഹിന്ദി ഫാസ്റ്റ് ഗാനത്തിന്റെയും മൂന്നു മിനുറ്റിൽ കവിയാത്ത ദൈർഘ്യമുള്ള ഓരോ വീഡിയോകൾ വീതം തയ്യാറാക്കി, ഏഷ്യാനെറ്റിന്റെ മൈക്രോ സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം.
ഓഗസ്റ്റ് 29 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന ദിനം.
പ്രേംടി. നാഥ്