തിരുവനന്തപുരം: 2020 -21 ലെ വാര്‍ഷിക പദ്ധതി മന്ത്രിസഭ അംഗീകരിച്ചു. മൊത്തം 36, 786 കോടി രൂപയുടെ പദ്ധതിക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.
നടപ്പുവര്‍ഷം ഇത് 39,782.17 കോടി രൂപയായിരുന്നു. 2996.17 കോടി ഇക്കുറി കുറവ്. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിലാണ് പദ്ധതിയില്‍ കുറവു വരുത്തിയത്. സാധാരണ എല്ലാ വര്‍ഷവും 20 ശതമാനമെങ്കിലും വാര്‍ഷിക പദ്ധതിയില്‍ വര്‍ധന വരുത്താറുണ്ട്. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 20 ശതമാനമാനവും രണ്ടാം പ്രളയവും സാമ്പത്തിക പ്രതിസന്ധിയും മൂലം ഇക്കൊല്ലം 30 ശതമാനവും പദ്ധതി വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറഞ്ഞ പദ്ധതിയാണ് ആസൂത്രണ ബോര്‍ഡും അംഗീകരിച്ചത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ നടപ്പുപദ്ധതി വിനിയോഗം ഇഴഞ്ഞുനീങ്ങുകയാണ്.