കോട്ടയം: കെ.എം. മാണിയുടെ ഭരണരംഗത്തെ ജനസേവന നേട്ടങ്ങളും, പഠനങ്ങളും ആഗോളതലത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി വരും തലമുറയ്ക്ക് അദ്ദേഹത്തെപ്പറ്റി കുടുതൽ അറിയുവാൻ കെ.എം. മാണി ഗ്ലോബൽ സ്റ്റഡി സെന്റർ പ്രവർത്തനമാരംഭിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ. രാഷ്ട്രീയ, സാന്പത്തിക, കാർഷിക, സാമൂഹിക മേഖലകളിലെ വിദഗ്ധന്മാരെ ഉൾപ്പെടുത്തിക്കൊണ്ട് രാഷ്ട്രീയത്തിന് അതീതമായി ഒരു മാതൃകാ പഠനകേന്ദ്രമത്തിനാണ് തുടക്കം കുറിക്കുന്നതെന്നും മോൻസ് ജോസഫ് പറഞ്ഞു.
കേരള കോണ്ഗ്രസ്-എം ജോസഫ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയം റോട്ടറി ഹാളിൽ നടന്ന കെ.എം. മാണി ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡയാലിസിസ് രോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് കിറ്റുകൾ കോട്ടയം ജില്ലാ ആശുപത്രി ആർഎംഒ ഭാഗ്യശ്രീക്ക് മോൻസ്ജോസഫ് കൈമാറി.
ജോയി ഏബ്രഹാം മുഖ്യപ്രസംഗം നടത്തി. സാജൻ ഫ്രാൻസിസ്, കെ.എഫ്. വർഗീസ്, വി.ജെ. ലാലി, തോമസ് കണ്ണന്തറ, ജയ്സണ് ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, സി.ഡി. വത്സപ്പൻ, ചെറിയാൻ ചാക്കോ, കെ.എസ്. ചെറിയാൻ, കെ.വി. കണ്ണൻ, അജി കെ. ജോസ്, ജോർജ് പുളിങ്കാട്, ജോണ് ജോസഫ്, സി.വി. തോമസുകുട്ടി, എ.സി. ബേബിച്ചൻ, തങ്കമ്മ വർഗീസ്, നോയൽ ലൂക്ക് തുടങ്ങിയവർ പ്രസംഗിച്ചു.
കെ.എം. മാണി ജയന്തി സമ്മേളനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പി.ജെ. ജോസഫ് എംഎൽഎ തിരുവനന്തപുരത്ത് നിർവഹിച്ചു. മറ്റു ജില്ലകളിലും വിവിധ പരിപാടികളോടെ ജയന്തി സമ്മേളങ്ങൾ നടന്നു.