കൊച്ചി: സ്ത്രീകളില്‍ സെര്‍വിക്കല്‍ കാന്‍സര്‍ കൂടിവരുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ "വീ ഹോപ് ടു സ്റ്റോപ് സെര്‍വിക്കല്‍ കാന്‍സര്‍' കാമ്പയിന് തുടക്കം കുറിച്ച് ബിഡി-ഇന്ത്യ. രോഗം നേരത്തേ കണ്ടെത്തുന്നതിന്റെയും സെര്‍വിക്കല്‍ കാന്‍സര്‍ കൃത്യമായി സ്ക്രീനിംഗ് നടത്തേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുക എതാണ് ഈ മള്‍ട്ടി-സിറ്റി കാമ്പയിന്റെ ലക്ഷ്യം.
ഇന്ത്യയില്‍ ഓരോ വര്‍ഷവും ഒരു ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ കണ്ടെത്തുകയും ഏകദേശം 67,000 സ്ത്രീകള്‍ ഈ രോഗം മൂലം മരിക്കുകയും ചെയ്യുന്നുണ്ട്. 15 മുതല്‍ 44 വയസുവരെയുള്ള സ്ത്രീകളില്‍ ഏറ്റവും സാധാരണയായി കാണപ്പെടുന്ന കാന്‍സറുകളില്‍ രണ്ടാമതാണ് സെര്‍വിക്കല്‍ കാന്‍സര്‍. സംഘടിതമായ ജനസംഖ്യാധിഷ്ഠിത പരിപാടികളിലൂടെയും ക്രമാനുഗതമായ പരിശോധനകളിലൂടെയും സ്ത്രീകളിലെ സെര്‍വിക്കല്‍ കാന്‍സര്‍ തടയാമെന്ന് യുകെ മാഞ്ചെസ്റ്റര്‍ റോയല്‍ ഇന്‍ഫേമറി, മാഞ്ചെസ്റ്റര്‍ സൈറ്റോളജി സെന്റര്‍ മുന്‍ ഡയറക്ടര്‍ ഡോ. മീനാക്ഷി ദേശായ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
സെര്‍വിക്കല്‍ കാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള അവബോധം ഇന്ത്യയില്‍ കുറവാണ്.അതിനാല്‍ ഇവയെക്കുറിച്ച് കൂടുതല്‍ അവബോധമുണ്ടാക്കുകയാണ് കാമ്പയിന്‍കൊണ്ട് ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സമയന്സസിലെ (എഐഎംഎസ്) ഗൈനക്കോളജിസ്റ്റ് ഡോ. അനുപമ രഞ്ജന്‍ ബാബു, ബിഡി-ഇന്ത്യ സൗത്ത് ഏഷ്യ മാനേജിംഗ് ഡയറക്ടര്‍ പവന് മോക്കെര്ല തുടങ്ങിയവര്‍ പങ്കെടുത്തു.