കൊച്ചി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന പരേഡിൽ മലയാളി വിദ്യാർഥിനിക്ക് മകവിന്റെ പുരസ്കാരം. എറണാകുളം സെന്റ് തെരേസാസ് കോളജ് രണ്ടാം വർഷ ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിദ്യാർഥിനിയായ ഭാവന എസ്.പൈക്കാണ് ദേശീയ തലത്തിൽ ആർമി പെണ്‍കുട്ടികളുടെ വിഭാഗം ബെസ്റ്റ് കേഡറ്റ് അവാർഡ് ലഭിച്ചത്. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മെഡലും ബാറ്റണും സമ്മാനിച്ചു.
കേരള, ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ചാണ് ഭാവന ഡൽഹിയിൽ റിപ്പബ്ലിക്ദിന ക്യാന്പിലെത്തിയത്. ഫൈറിംഗ്, ഡ്രിൽ, ഗ്രൂപ്പ് ഡിസ്ക്കഷൻ, ഇന്റർവ്യൂ, എഴുത്തുപരീക്ഷ, കൾച്ചറൽ സെലക്ഷൻ തുടങ്ങി നിരവധി കടന്പകൾ കടന്നാണ് നേട്ടം കൊയ്തത്. എറണാകുളം ഗ്രൂപ്പിലെ 21 കേരള ബെറ്റാലിയൻ കേഡറ്റായ ഭാവന പറവൂർ ചിറക്കുളം സുനിൽകുമാർ പൈയുടെയും സംഗീത പൈയുടെയും മകളാണ്. 2018ൽ എൻസിസി കേഡറ്റ് ആയി ചേർന്ന ഭാവനയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുകയെന്നത്.