കൊച്ചി: കോതമംഗലം ചെറിയ പള്ളിയും സ്വത്തുക്കളും സര്‍ക്കാര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന വിധി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. പള്ളിയും സെമിത്തേരിയും ഉള്‍പ്പെടെ ആര്‍ക്കും ഏറ്റെടുക്കാന്‍ അധികാരമില്ലെന്ന് കെ.എസ് വര്‍ഗീസ് കേസില്‍ സുപ്രീം കോടതിയുടെ വിധിയുണ്ടെന്നും ആ നിലയ്ക്ക് സര്‍ക്കാര്‍ ഇവ ഏറ്റെടുത്തു കൈമാറണമെന്ന ഹൈക്കോടതി വിധി നിയമപരമല്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.
പള്ളി ഏറ്റെടുത്തു നല്കാന് കഴിഞ്ഞ ഡിസംബറിലാണ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ഇതിനെതിരേ നല്കിയ റിവ്യൂ ഹര്‍ജിയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് ഓര്‍ത്തഡോക്സ് വിഭാഗത്തിലെ ഫാ. തോമസ് പോള്‍ റമ്പാന് നല്കിയ കോടതിയലക്ഷ്യ ഹര്‍ജി കോടതി പിന്നീടു പരിഗണിക്കാനായി മാറ്റി.