കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളജ് ഏർപ്പെടുത്തിയ അഞ്ചാമത് ദൈവദാസി മദർ തെരേസ ഓഫ് ലിമ പുരസ്കാരം സാമൂഹ്യപ്രവർത്തക ദയാബായി ഏറ്റുവാങ്ങി. കോളജിന്റെ സ്ഥാപകദിനാഘോഷത്തിൽ പ്രഫ. എം.കെ. സാനു പുരസ്കാരം സമർപ്പിച്ചു. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
ഡോ.കെ. ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ജോണ് പോൾ, ഡോ എം. തോമസ് മാത്യു, കോളജ് ഡയറക്ടർ സിസ്റ്റർ ഡോ. വിനീത, പ്രിൻസിപ്പൽ ഡോ. സജിമോൾ അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.
ദൈവദാസിയുടെ ജീവിതത്തെ ആധാരമാക്കി ജോണ് പോൾ നിർമിച്ച ’തെരേസ ഹാഡ് എ ഡ്രീം’ എന്ന സിനിമയുടെ സിഡി പ്രകാശനവും മദർ ഓഫ് കൊച്ചി നാടകത്തിന്റെ അവതരണവും ഉണ്ടായിരുന്നു. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന സേവനപ്രവർത്തനങ്ങളാണ് ദയാബായിയെ പുരസ്കാരത്തിന് അർഹയാക്കിയത്.