തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രമേയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് നിയമസഭയുടെ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച് സർക്കുലേറ്റ് ചെയ്യണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കർ പി. ശ്രീരാമകൃഷ്ണനോട് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിന്റെ പ്രമേയം സർക്കാർ നിരാകരിക്കുമെന്ന അഭ്യൂഹം ശക്തിപ്പെടുന്നതിനിടയിലാണ് പ്രമേയം പ്രസിദ്ധീകരിക്കണമെന്നു അദ്ദേഹം ആവശ്യമുന്നയിച്ചത്. പ്രമേയം ക്രമപ്രകാരമാണെന്നു സ്പീക്കർ വ്യക്തമാക്കിയിരുന്നു.
നിയമസഭാചട്ടം 135 പ്രകാരം നിയമസഭാ ബുള്ളറ്റിനിൽ പ്രസിദ്ധീകരിക്കണമെന്നാണു പ്രതിപക്ഷ നേതാവ് സ്പീക്കറോട് ആവശ്യപ്പെട്ടത്. ദിവസം നിശ്ചയിച്ചിട്ടില്ലാത്ത ഉപക്ഷേപങ്ങൾ എന്ന വിഭാഗത്തിൽപ്പെടുത്തി ഈ നോട്ടീസ് പ്രസിദ്ധീകരിക്കണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്.