തിരുവനന്തപുരം: കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) ഏർപ്പെടുത്തിയ ഡോ. എം.പി. സത്യനാരായണൻ മെമ്മോറിയൽ മാധ്യമ അവാർഡിന് ദീപിക തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടർ റിച്ചാർഡ് ജോസഫ് അർഹനായി. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മികച്ച ലേഖനത്തിനുള്ള അവാർഡ് ആണിത്.
മൊബൈൽ ഫോണ്‍ ആസക്തിയേക്കുറിച്ചുള്ള സമഗ്ര വിശകലനവും പരിഹാരമാർഗങ്ങളും പ്രതിപാദിച്ചു കൊണ്ട് 2019 നവംബർ എട്ടു മുതൽ 13 വരെ ദീപികയിൽ പ്രസിദ്ധീകരിച്ച ’സ്ക്രീനിൽ കുരുങ്ങുന്ന കുട്ടികൾ’ എന്ന ലേഖന പരന്പരയ്ക്കാണ് അവാർഡ്. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
സമൂഹ മാധ്യമങ്ങളിലെ ക്രിയാത്മകമായ ഇടപെടലിന് കൽപ്പറ്റ ജനറൽ ആശുപത്രിയിലെ സൈക്യാട്രി വിഭാഗം ജൂണിയർ കണ്‍സൾട്ടന്റ് ഡോ. ജോസ്റ്റിൻ ഫ്രാൻസിസ് അർഹനായി. ആരോഗ്യരംഗത്തെ മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള ഡോ.എസ്.വി. സതീഷ് കുമാർ മെമ്മോറിയൽ അവാർഡ് കണ്ണൂരിലെ മലബാർ കാൻസർ കെയർ സൊസൈറ്റിക്കു ലഭിച്ചു.
മികച്ച ഡോക്ടർമാർക്കുള്ള മറ്റ് അവാർഡുകൾ: അഡ്മിനിസ്ട്രേറ്റീവ് കേഡർ- കാസർഗോഡ് ജില്ലാ ടി.ബി ഓഫീസർ ഡോ.ടി.പി. ആമിന, സ്പെഷാലിറ്റി ഡോക്ടർ- ബാലുശേരി താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്ഘൻ ഡോ.കൃഷ്ണമോഹൻ, ജനറൽ കേഡർ - കൊല്ലം തലവൂർ പിഎച്ച്സിയിലെ ഡോ. എസ്. അജയകുമാർ, സൂപ്പർ സ്പെഷാലിറ്റി - പത്തനംതിട്ട ജനറൽ ആശൂപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ. ജോസ് പൈക്കട. ശബരിമല നോഡൽ ഓഫീസറായി 2019 ൽ മികച്ച സേവനം നടത്തിയ നിലക്കൽ പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. ഇ. പ്രശോഭ് പ്രത്യേക പുരസ്കാരത്തിന് അർഹനായി.