കൊച്ചി: ശരിയും തെറ്റും തിരിച്ചറിയാതെയാണു പലപ്പോഴും മാധ്യമങ്ങളിൽ വാർത്തകൾ പ്രസിദ്ധീകരിക്കപ്പെടുന്നതെന്നു ഡോ. ശശി തരൂർ എംപി. വാർത്തകൾ രൂപപ്പെടുത്തുന്പോൾ വിവേചനബുദ്ധി ഉപയോഗിക്കണം. മാധ്യമപ്രവർത്തകർ ശരിയായ വാർത്തകളെ തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആശയവിനിമയത്തിനുള്ള ആഗോള കത്തോലിക്കാ അസോസിയേഷന്റെ ഇന്ത്യൻ ചാപ്റ്ററായ സിഗ്നിസ് ഇന്ത്യയുടെ ദേശീയ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കെആർഎൽസിസി മീഡിയാ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെആർഎൽസിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിൽ, സിബിസിഐ മീഡിയാ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. സാൽവദോർ ലോബോ, സിഗ്നിസ് ദേശീയ അധ്യക്ഷൻ ഫാ. സ്റ്റാൻലി കോയിച്ചിറ, സിഗ്നിസ് കേരള പ്രസിഡന്റ് ഫാ. റാഫി കൂട്ടുങ്കൽ, സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടണ്‍ കളപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
‘റോൾ ഓഫ് മീഡിയ ഇൻ ദ കണ്ടംപററി നാഷണൽ സിനാറിയോ’ എന്ന വിഷയത്തിൽ ഡോ. സെബാസ്റ്റ്യൻ പോൾ സംസാരിച്ചു. ‘ജീവനാദം’ മുഖ്യപത്രാധിപർ ജെക്കോബി മോഡറേറ്ററായി. രണ്ടാം സെഷനിൽ ‘ഇന്റർഫേസ് ഓണ്‍ ഫ്രീഡം ഓഫ് സ്പീച്ച്’ എന്ന വിഷയത്തിൽ ജസ്റ്റീസ് കുര്യൻ ജോസഫ് പ്രഭാഷണം നടത്തി. ഡോ. മഗിമൈ പ്രകാശം മോഡറേറ്ററായിരുന്നു. നേരത്തെ ബിഷപ് ഡോ. ജോസഫ് കരിയിലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു.
ഇന്നു രാവിലെ 7.15ന് ദിവ്യബലി. ബിഷപ് ഡോ. സാൽവദോർ ലോബോ മുഖ്യകാർമികനാകും. വിവിധ വിഷയങ്ങളിൽ ഷെവ. ഡോ. എഡ്വേർഡ് എടേഴത്ത്, ഡോ. മേരി റജീന, റവ. ഡോ. ഗാസ്പർ സന്ന്യാസി എന്നിവർ സംസാരിക്കും. നിർമൽരാജ്, സിസ്റ്റർ ജോയന്ന ഡിസൂസ, ഫാ. സ്റ്റാൻലി കോയിച്ചിറ എന്നിവർ മോഡറേറ്റർമാരാകും.
വൈകുന്നേരം സമ്മേളന പ്രതിനിധികൾ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക സന്ദർശിക്കും. ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ സെന്ററിൽ നടക്കുന്ന സമ്മേളനം 31നു സമാപിക്കും.