കൊച്ചി: കായിക മേഖലയില്‍ പുതിയ മുന്നേറ്റങ്ങള്‍ക്ക് യുവതലമുറ സജ്ജരാകണമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ്. രാജ്യത്തിന്റെ പ്രതീക്ഷയ്ക്കൊത്തുയരാന്‍ പ്രതിഭകളെ പ്രാപ്തരാക്കുന്ന സ്ഥാപനങ്ങളും വളര്‍ന്നു വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാക്കനാട് ഇന്ഫോപാര്ക്കിനു സമീപം ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്. ശ്രീജേഷിന്റെ നേതൃത്വത്തിലാരംഭിച്ച സ്പോര്‍ട്സ് സിറ്റിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഒളിമ്പ്യന്‍ പി.ആര്. ശ്രീജേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബെന്നി ബഹനാന് എംപി, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.വി. ശ്രീനിജിന്‍, പുത്തന്‍കുരിശ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വേലായുധന്, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. പ്രഭാകരന്, മുന്‍ കളക്ടര്‍മാരായ കെ.ആര്. വിശ്വംഭരന്, എം.പി. ജോസഫ്, സംവിധായകന് ആഷിക് അബു, ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ ജോബി മാത്യു, പി.പി. അബൂബക്കര്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നിസാര്‍ ഇബ്രാഹിം തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്പോര്ട്സിറ്റിയുടെ അംഗത്വ വിതരണോദ്ഘാടനവും കളക്ടര്‍ നിര്‍വഹിച്ചു.
ഇന്‍ഫോപാര്‍ക്കിനോട് ചേര്‍ന്നുള്ള രണ്ടര ഏക്കര്‍ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ സ്പോര്‍ട്സ് സിറ്റി ആരംഭിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഫുട്ബോള്‍ ഗ്രൗണ്ട്, 4000 പേര്‍ക്ക് കളി കാണാനുള്ള സൗകര്യം, റോളര്‍ സ്കേറ്റിംഗ് പിച്ച്, റോള്‍ ബോള്‍ കോര്‍ട്ട്, ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, ഓപ്പണ്‍ യോഗ കോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങളുണ്ട്.