കൊച്ചി: കർഷകഭൂമി കൈയേറി പരിസ്ഥിതിലോല സോണുകൾ പ്രഖ്യാപിക്കാനുള്ള നീക്കങ്ങളെ കർഷകപ്രസ്ഥാനങ്ങൾ സംഘടിച്ച് എതിർക്കുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ അഡ്വ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു. കോഴിക്കോട് ചക്കിട്ടപാറയിൽ ആരംഭിച്ച കർഷകപ്രക്ഷോഭവും ഉപവാസവും ഇതിന്റെ ഒരു തുടക്കം മാത്രമാണ്. വരും ദിവസങ്ങളിൽ പശ്ചിമഘട്ടത്തെ വിവിധ മേഖലകളിലേക്ക് കർഷകപ്രതിഷേധം വ്യാപിപ്പിക്കും. 10 കിലോമീറ്റർ ദൂരമെന്നതാണു കേന്ദ്രസർക്കാർ നിർദേശം. പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ എന്ന പരിധിയായി പുനർനിശ്ചയിച്ചതു ജനദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.