തൃശൂർ: ഹൈസ്കൂൾ - ഹയർ സെക്കൻഡറി വിദ്യാർഥികളുടെ കഥ, കവിത, ലേഖനം എന്നിവയ്ക്കു ഡിജിറ്റൽ ഫിലിം മേക്കേഴ്സ് ഫോറം ട്രസ്റ്റ് പുരസ്കാരങ്ങൾ ഏർപ്പെടുത്തും. സാഹിത്യകാരി ഗീത ഹിരണ്യന്റെ സ്മരണാർത്ഥമാണ് ഗീതകം നവമുകുള പുരസ്കാരം ഏർപ്പെടുത്തുന്നത്. ബയോഡാറ്റ, മൂന്നു ഫോട്ടോ, സ്വയംസാക്ഷ്യപത്രം, പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രം എന്നിവ സഹിതം ഫെബ്രുവരി 29 നു മുമ്പ് ഗീതകം ലിറ്ററേച്ചർ കമ്മിറ്റി, എക്സ്ട്രീം മീഡിയ സൊലൂഷൻസ്, റൂം നമ്പർ- ഇ 4, രാമു കാര്യാട്ട് തിയേറ്റർ കോംപ്ലക്സ്, തൃശൂർ-20 എന്ന വിലാസത്തിലും digitalfilmmakersforu m @gmail.comലും കൃതികൾ അയയ്ക്കേണ്ടതാണ്.