ഗാന്ധിനഗർ (കോട്ടയം): കടുത്ത പനിയെത്തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ ചൈനയിൽനിന്നുള്ള എംബിബിഎസ് വിദ്യാർഥിനി രോഗബാധയില്ലെന്നു സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രി വിട്ടു. ചേർത്തല കടക്കരപ്പള്ളി സ്വദേശിനിയായ 25കാരിയാണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ചൈനയിലെ ലിൻജോ യൂണിവേഴ്സിറ്റിയിൽ പഠിച്ചിരുന്ന ഇവർ കഴിഞ്ഞ ഒന്പതിനാണ് നാട്ടിലെത്തിയത്.
കടുത്ത പനിയെത്തുടർന്നു പിന്നീട് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിസിൻ വിഭാഗത്തിലെ പ്രത്യേക തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ചികിത്സ. ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നു മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.