എസ്എസ്എല്സി പരീക്ഷ സഹായി/ ബാബു ടി. ജോൺ
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് പത്തിന് ആരംഭിക്കുകയാണല്ലോ. ആകുലതകളകറ്റി, ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കാൻ തയാറെടുക്കേണ്ട ദിവസങ്ങളാണിത്. ചിട്ടയും ക്രമവുമുള്ള നിരന്തര പരിശീലനത്തിന്റെ നാളുകൾ. പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഓർമിപ്പിക്കട്ടെ.
സ്കോർ,ഗ്രേഡ്
വിവരവിനിമയ സാങ്കേതിക വിദ്യയുടെ പരീക്ഷയ്ക്കു പുറമേ ഒൻപതു പേപ്പറുകളാണല്ലോ എസ്എസ്എൽസി പരീക്ഷയ്ക്കുള്ളത്. ഇവയിൽ ഇംഗ്ലീഷ്, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയ്ക്ക് എഴുത്തു പരീക്ഷയുടെ 80 ഉം, നിരന്തര മൂല്യനിർണയത്തിന്റെ (സിഇ) 20 ഉം ഉൾപ്പെടെ ആകെ സ്കോർ 100 ആയിരിക്കും. എന്നാൽ, മലയാളം പേപ്പർ-1, മലയാളം പേപ്പർ-2, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾക്ക് സിഇ സ്കോർ 10 ഉം എഴുത്തു പരീക്ഷയുടെ 40 ഉം ഉൾപ്പെടെ ആകെ സ്കോർ 50 ആണ്. ഐടി വിഷയത്തിൽ എഴുത്തു പരീക്ഷ ഉണ്ടായിരിക്കുന്നതല്ല.
തിയറി പരീക്ഷ പ്രാക്ടിക്കലിനൊപ്പം കംപ്യൂട്ടറിൽ തന്നെയാണ് ചെയ്യേണ്ടത്. തിയറി 10, നിരന്തര മൂല്യനിർണയം 10, പ്രാക്ടിക്കൽ 30 ഉൾപ്പെടെ ആകെ 50 ആണ് ഇൻഫർമേഷൻ ടെക്നോളജിയുടെ സ്കോർ. പ്രാക്ടിക്കലിന്റെ 30 മാർക്കിൽ 2 മാർക്ക് റിക്കാർഡിനുള്ളതാണ്.
എ പ്ലസ് മുതൽ ഇ വരെയുള്ള 9 പോയിന്റ് ഗ്രേഡിംഗ് സന്പ്രദായമാണ് എസ്എസ്എൽസി പരീക്ഷയിൽ നിലവിലുള്ളത്. ഉപരിപഠനത്തിന് അർഹത നേടാൻ കുറഞ്ഞത് ഡി പ്ലസ് ഗ്രേഡ് എങ്കിലും ലഭിച്ചിരിക്കണം. 90 ശതമാനമോ അതിനു മുകളിലോ എ പ്ലസ് ഗ്രേഡ്. അതായത് 100 മാർക്കിന്റെ പരീക്ഷകളിൽ കുറഞ്ഞത് 90 ഉം 50 മാർക്കിന്റെ പരീക്ഷയിൽ 45 ഉം സ്കോർ ലഭിച്ചാൽ എ പ്ലസ് ഗ്രേഡ് കിട്ടും.
80-89 ശതമാനം വരെ എ, 70-79 ശതമാനം ബി പ്ലസ്, 60-69 ബി, 50-59 ശതമാനം സി പ്ലസ്, 40-49 ശതമാനം സി, 30-39 ശതമാനം ഡി പ്ലസ്, 20-29 ശതമാനം ഡി, 20 ശതമാനം മുതൽ താഴെ ഇ എന്നിങ്ങനെയാണ് മറ്റു ഗ്രേഡുകൾ.
ടൈം ടേബിൾ
ഐടി മോഡൽ പരീക്ഷ ജനുവരി 29 മുതലും മറ്റു വിഷയങ്ങളുടെ മോഡൽ പരീക്ഷ ഫെബ്രുവരി 14 മുതൽ 20 വരെയും ഐടി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 19 മുതലും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എസ്എസ്എൽസി പരീക്ഷ മാർച്ച് പത്തിന് ആരംഭിച്ച് 26ന് അവസാനിക്കും. ഇത്തവണ എല്ലാ പരീക്ഷകളും രാവിലെ 9.45നാണ് ആരംഭിക്കുന്നത്. പ്ലസ് ടു പരീക്ഷയും ഇതോടൊപ്പം നടക്കും.
ഉന്നത വിജയം നേടാൻ
ആശങ്കകളും അസ്വസ്ഥതകളും ഇല്ലാതെ ആവേശത്തോടെയും ഉത്സാഹത്തോടെയും പരീക്ഷയെ സമീപിക്കാൻ ഏതാനും കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ. കുട്ടികളും അതോടൊപ്പം മാതാപിതാക്കളും അധ്യാപകരും അമിതമായ സമ്മർദത്തിനടിമപ്പെടരുതെന്നതാണ് അവയിൽ പ്രധാനം. ഇതുവരെ കടന്നുപോന്ന പഠന പ്രക്രിയയുടെ അനിവാര്യമായ അടുത്തഘട്ടം എന്ന നിലയിൽ പരീക്ഷയെ കാണുക. പരീക്ഷയിൽ തോൽക്കുമോ, എഴുതിയത് തെറ്റിപ്പോകുമോ എന്നൊന്നും മുൻകൂറായി ചിന്തിച്ച് ആകുലപ്പെടേണ്ടതില്ല. നെഗറ്റീവ് ചിന്തകൾ വെടിഞ്ഞ്, പരീക്ഷയിൽ വലിയൊരു വിജയം നേടുന്നതിന്റെ ഒരു ചിത്രം മുൻകൂറായി മനസിൽ രേഖപ്പെടുത്തക.
ഒരുക്കം-പരീക്ഷയ്ക്ക് മുന്പ്
പഠനം ചിട്ടപ്പെടുത്തുന്നതിനും ആവർത്തന പരിശീലനങ്ങൾക്കുമായി വിശദമായ ഒരു ടൈംടേബിൾ സ്വയം തയാറാക്കണം.