കോട്ടയം: എംജി സർവകലാശാല പരിസ്ഥിതി പഠനവിഭാഗം മേധാവി പ്രഫ. ഇ.വി. രാമസ്വാമിക്ക് ഡ്യോ-ഇന്ത്യ പ്രഫസർ ഫെലോഷിപ്പ്. ഇന്ത്യയും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള അക്കാദമിക സഹകരണം വർധിപ്പിക്കുന്നതിന് അധ്യാപക കൈമാറ്റം സാധ്യമാക്കുന്നതാണ് ഈ ഫെലോഷിപ്പ്.
ഇന്ത്യയിൽ നിന്ന് 50 അധ്യാപകരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. യൂറോപ്പിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലെയും ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യാപകർക്ക് ഇരു രാജ്യങ്ങളിലെയും ഗവേഷണ സ്ഥാപനങ്ങൾ സന്ദർശിക്കാനും പഠനം നടത്താനും ഫെലോഷിപ്പ് സഹായകമാകും. ഏപ്രിൽ-മേയ് മാസങ്ങളിൽ നെതർലന്റിലെ ഗ്രോനിൻജൻ സർവകലാശാലയിലെ ആർട്ടിക് സെന്റർ സന്ദർശിച്ച് ഒരു മാസത്തെ സംയുക്ത ഗവേഷണത്തിന് പ്രഫ. ഇ.വി. രാമസാമിക്ക് ഇതിലൂടെ അവസരമൊരുങ്ങും. ആർട്ടിക് സെന്ററിലെ പ്രഫസർ മാർട്ടിനസ് ലൂനനുമായി ചേർന്നാണ് മൈക്രോപ്ലാസ്റ്റിക്കുകളെക്കുറിച്ചുള്ള ഗവേഷണം നടത്തും. ഫെലോഷിപ്പിന്റെ ഭാഗമായി പ്രഫ. മാർട്ടിനസ് ലൂനൻ എംജി സർവകലാശാല സന്ദർശിക്കും.