കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്ത് നടപ്പാലം നിര്‍മിച്ചതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പ്രോസിക്യൂഷന് അനുമതി തേടി സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനം വൈകുന്നത് എന്തുകൊണ്ടാണെന്നു ഹൈക്കോടതി.
ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി 24നു മുമ്പ് ഇക്കാര്യം സര്‍ക്കാര്‍ അറിയിക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.
മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്, അന്‍വര്‍ സാദത്ത് എംഎല്‍എ തുടങ്ങിയവരുള്‍പ്പെട്ട കേസില്‍ ഇവര്‍ക്കെതിരേ പ്രോസിക്യൂഷന് അനുമതി തേടി 2018 സെപ്റ്റംബര്‍ 24നു നല്കിയ അപേക്ഷയില്‍ ഇതുവരെ നടപടിയുണ്ടായില്ലെന്നു ചൂണ്ടിക്കാട്ടി ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പള്ളി നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. വിശദീകരണം നല്കാന് നേരത്തെ രണ്ടുതവണ കോടതി സമയം നീട്ടി നല്‍കിയിരുന്നു.
2014-15 ല്‍ നടപ്പാലം നിര്‍മിക്കാന്‍ പ്രവൃത്തി പരിചയമില്ലാത്ത സ്വകാര്യ കമ്പനിക്ക് 4.2 കോടി രൂപ അധികമായി നല്‍കിയെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. പ്രതികള്‍ക്കെതിരേ വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്കൊപ്പം അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ആരോപിച്ചാണ് പരാതിക്കാരന് വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയിട്ടുള്ളത്.