കൊച്ചി: ഏറ്റുമാനൂര്‍ ശിവക്ഷേത്രത്തിന്റെ അനുബന്ധ ഭൂമിയിലെ സത്രം ബില്‍ഡിംഗ് പൊളിക്കുന്നതു ഹൈക്കോടതി ഒരു മാസത്തേക്കു സ്റ്റേ ചെയ്തു. രാജഭരണകാലത്ത് മഹാരാജാവ് താമസിക്കാനുപയോഗിച്ചിരുന്ന കെട്ടിടം പിന്നീട് ഭജനമഠമാക്കി മാറ്റിയിരുന്നെന്നും സത്രം നില്ക്കുന്ന ഭൂമി സര്‍ക്കാര്‍ പുറമ്പോക്കാണോ തിരുവിതാംകൂര്‍ ദേവസ്വം ബോര്ഡിന്റേതാണോയെന്നു തര്‍ക്കമുണ്ടെന്നും അഭിഭാഷക കമ്മീഷന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതനുസരിച്ചു വിശദീകരണം തേടി നോട്ടീസ് ലഭിച്ചിട്ടും കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എങ്ങനെയാണ് കെട്ടിടം പൊളിക്കലുമായി മുന്നോട്ടു പോകാനാവുകയെന്നു ദേവസ്വം ബെഞ്ച് ചോദിച്ചു. നോട്ടീസിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇതിനിടെയാണ് കെട്ടിടം പൊളിച്ചു ബാലറ്റ് പെട്ടികള്‍ സൂക്ഷിക്കാനുള്ള ഡിപ്പോ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു.