കൊച്ചി: പാസ്പോര്‍ട്ട് വെരിഫിക്കേഷനുള്ള ആപ്ലിക്കേഷന്‍ തയാറാക്കാനായി പോലീസിന്റെ കൈവശമുള്ള രഹസ്യ വിവരങ്ങള്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കു നല്‍കുന്നില്ലെന്ന് വ്യക്തമാക്കി ഡിജിപി ഇറക്കിയ പുതിയ സര്‍ക്കുലര്‍ ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട കേസിന്റെ രേഖയില്‍ ചേര്‍ത്തു. ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി.