കൊച്ചി: അപൂര്‍വ രോഗങ്ങള്‍ക്കുള്ള ചികിത്സാ സഹായത്തിനുള്ള കോര്‍പ്പസ് ഫണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുള്ള 1.5 കോടി രൂപ 15 ദിവസത്തിനകം നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു. അപൂര്‍വ രോഗ ചികിത്സയ്ക്ക് മതിയായ സഹായം നല്കാന് നടപടി വേണമെന്നാവശ്യപ്പെട്ട് ലൈസോസോമല്‍ സ്റ്റോറേജ് ഡിസോര്‍ഡേഴ്സ് സപ്പോര്‍ട്ട് സൊസൈറ്റി നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
ഹര്‍ജി പരിഗണിക്കവെ ഇത്തരം രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില കുറയ്ക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്നും ഇതിന്റെ ഫലം ഉടന്‍ അറിയിക്കാമെന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഡി. അഡ്വക്കേറ്റ് ജനറല്‍ ബോധിപ്പിച്ചു. ഇത്തരം ചികിത്സകള്‍ക്ക് ഫണ്ട് കണ്ടെത്താനുള്ള പൈലറ്റ് പദ്ധതിയെന്ന നിലയില്‍ കണ്ണൂരില്‍ നടത്താനിരിക്കുന്ന മാസ് ഫണ്ട് പിരിവിന്റെ വിവരങ്ങള്‍ അറിയിക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി അപൂര്‍വരോഗ ബാധിതരായ കുട്ടികളെ സഹായിക്കാന്‍ ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷന്, ഹൈക്കോര്‍ട്ട് സ്റ്റാഫ് അസോസിയേഷന് തുടങ്ങിയ സംഘടനകള്‍ക്കു കഴിയുമെന്നും വ്യക്തമാക്കി.
നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ 2017ല്‍ ദേശീയ നയമനുസരിച്ച് 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവും ഉള്‍പ്പെടുത്തി കോര്‍പ്പസ് ഫണ്ട് രൂപീകരിച്ചെന്നും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായ 50 ലക്ഷം രൂപ ഇതിലേക്ക് നിക്ഷേപിച്ചെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കേന്ദ്ര വിഹിതം നല്‍കിയില്ല. പിന്നീട് നയം മാറുകയും ചെയ്തു. 2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 75 ലക്ഷം രൂപ വീതം ഈ ഇനത്തില്‍ കേന്ദ്രം നല്‍കാനുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചു.
തുടര്‍ന്നാണ് കുടിശികയായ 1.5 കോടി രൂപ ഉടന്‍ നല്കാന് കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ചത്. കേന്ദ്ര സര്‍ക്കാര്‍ അപൂര്‍വ രോഗങ്ങള്‍ക്കുള്ള ചികിത്സാ സഹായം സംബന്ധിച്ച് പുതിയ നയമുണ്ടാക്കുമ്പോള് സഹായം ലഭ്യമാക്കുന്ന നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു. ഹര്‍ജികള്‍ ഫെബ്രുവരി 14ന് വീണ്ടും പരിഗണിക്കും.