കൊച്ചി: ആശയവിനിമയത്തിനായുള്ള ആഗോള കത്തോലിക്കാ അസോസിയേഷന്റെ ഇന്ത്യൻ ചാപ്റ്ററായ സിഗ്നിസ് ഇന്ത്യയുടെ ദേശീയ സമ്മേളനം ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ സെന്ററിൽ ഇന്നു മുതൽ 31 വരെ നടക്കും. ’ബിൽഡിംഗ് ഹ്യൂമണ്‍ കമ്യൂണിറ്റീസ് ത്രൂ മീഡിയ’ എന്നതാണ് ഇത്തവണത്തെ മുഖ്യവിഷയം.
28ന് രാവിലെ 9.30ന് കെആർഎൽസിബിസി-കെആർഎൽസിസി അധ്യക്ഷൻ ബിഷപ് ഡോ. ജോസഫ് കരിയിലിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി. സിബിസിഐ മീഡിയാ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. സാൽവദോർ ലോബോയും മറ്റു വൈദികരും സഹകാർമികരായിരിക്കും. 11.15ന് ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ കെആർഎൽസിബിസി മീഡിയാ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ അധ്യക്ഷത വഹിക്കും. ശശി തരൂർ എംപി മുഖ്യപ്രഭാഷണം നടത്തും. ബിഷപ് ഡോ. ജോസഫ് കരിയിൽ, ബിഷപ് ഡോ. സാൽവദോർ ലോബോ, സിഗ്നീസ് ദേശീയ അധ്യക്ഷൻ ഫാ. സ്റ്റാൻലി കോയിച്ചിറ എന്നിവർ ആശംസകൾ നേരും. തുടർന്ന് ശശി തരൂർ എംപിയുമായുള്ള സംവാദം. സിഗ്നീസ് കേരള പ്രസിഡന്റ് ഫാ. റാഫി കൂട്ടുങ്കൽ സ്വാഗതവും സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടണ്‍ കളപ്പുരയ്ക്കൽ നന്ദിയും പറയും.
ഉച്ചകഴിഞ്ഞ് 2.30നുള്ള ആദ്യ സെഷനിൽ ’റോൾ ഓഫ് മീഡിയ ഇൻ ദ കണ്ടംപററി നാഷണൽ സിനാറിയോ’ എന്ന വിഷയത്തിൽ ഡോ. സെബാസ്റ്റ്യൻപോൾ സംസാരിക്കും. ജെക്കോബി മോഡറേറ്ററായിരിക്കും.