കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളജ് ഏർപ്പെടുത്തിയ അഞ്ചാമത് ദൈവദാസി മദർ തെരേസ ഓഫ് ലിമ പുരസ്കാരത്തിനു സാമൂഹ്യപ്രവർത്തക ദയാബായി അർഹയായി.
25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന സേവനപ്രവർത്തനങ്ങളാണ് ദയാബായിയെ പുരസ്കാരത്തിന് അർഹയാക്കിയത്.
നാളെ രാവിലെ 10.30ന് കോളജിന്റെ സ്ഥാപകദിനാഘോഷത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഡയറക്ടർ സിസ്റ്റർ ഡോ. വിനീത പറഞ്ഞു. ഡോ. കെ. ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തും. പ്രഫ. എം.കെ. സാനു, ജോണ് പോൾ, ഡോ. എം. തോമസ് മാത്യു തുടങ്ങിയവർ പങ്കെടുക്കും. ദൈവദാസിയുടെ ജീവിതം ആധാരമാക്കി ജോണ് പോൾ നിർമിച്ച ’തെരേസ ഹാഡ് എ ഡ്രീം’ എന്ന സിനിമയുടെ സീഡി പ്രകാശനവും നടക്കും. പത്രസമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. സജിമോൾ അഗസ്റ്റിൻ, സിസ്റ്റർ സുചിത, ലത ആർ. നായർ, സൗമ്യ തുടങ്ങിയവരും പങ്കെടുത്തു.