പാലാ: പെട്ടെന്നു കശക്കിയെറിയാൻ കഴിയുന്ന ജനാധിപത്യമല്ല ഇന്ത്യയുടേതെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സംശുദ്ധ പൊതുപ്രവർത്തനത്തിന് ആർ.വി. തോമസ് സ്മാരകസമിതിയും ആർ.വി. ഫൗണ്ടേഷനും ചേർന്ന് ഏർപ്പെടുത്തിയ ആർ.വി. തോമസ് പുരസ്കാരം മുൻമന്ത്രിയും എംഎൽഎയുമായ സി.കെ. നാണുവിന് സമർപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. മതവും രാഷ്ട്രീയവും ഇന്ന് ഒരുപാട് ഒച്ചപ്പാടുകളുണ്ടാക്കുന്നുവെന്നും മൂല്യങ്ങൾ ഇല്ലാതായാൽ നേതൃത്വം വന്ധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. സംശുദ്ധ രാഷ്ട്രീയത്തിന്റെ കലവറ തുറന്നുനോക്കാൻ ലഭിക്കുന്ന അവസരമാണ് ആർ.വി. തോമസ് അനുസ്മരണച്ചടങ്ങെന്നും ബിഷപ് പറഞ്ഞു.
നിയമസഭാ മുൻ സ്പീക്കർ വി.എം. സുധീരൻ അധ്യക്ഷത വഹിച്ചു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് പൂർണമായി വിരുദ്ധമാണ് പൗരത്വ നിയമ ഭേദഗതിയെന്ന് അദ്ദേഹം പറഞ്ഞു.
മാണി സി. കാപ്പൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. പാലാ നഗരസഭാധ്യക്ഷ മേരി ഡൊമിനിക്, കിസ്കോ ബാങ്ക് പ്രസിഡന്റ് ജോർജ് സി. കാപ്പൻ, ഗാന്ധിഫോറം വൈസ് ചെയർമാൻ തോമസ് കിഴക്കയിൽ, തോമസ് ആർ.വി. ജോസ്, ആർ.വി. സ്മാരകസമിതി പ്രസിഡന്റ് ഡോ. സിറിയക് തോമസ്, ആർ.വി. ഫൗണ്ടേ ഷൻ ജനറൽ കണ്‍വീനർ ഡോ. സാബു ഡി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.