ശ്രീകണ്ഠപുരം: നിയമസഭയെ അവഹേളിച്ച ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ നോട്ടീസ് നിയമസഭാചട്ടങ്ങൾ അനുസരിച്ചുതന്നെയാണെന്നും ഇതു ചർച്ചചെയ്യാൻ അവസരം ഉണ്ടാക്കണമെന്നും കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി. ജോസഫ് എംഎൽഎ. പ്രമേയത്തെ എൽഡിഎഫ് നിരാകരിക്കുന്നത് ബിജെപിയുടെ മുന്നിൽ നല്ലപിള്ള ചമയാനാണ്. ഗവർണറുടെ നിലപാടിനെ വിമർശിക്കാൻ മുഖ്യമന്ത്രി തയാറാകാത്തത് ബിജെപിയെ പ്രീണിപ്പിക്കാനാണ്.
മുയലിനോടൊപ്പം ഓടാനും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടാനുമുള്ള മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നീക്കത്തിന്റെ പൊള്ളത്തരം ജനം തിരിച്ചറിയണമെന്നും കെ.സി. ജോസഫ് പറഞ്ഞു.
മുയലിനോടൊപ്പം ഓടാനും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടാനുമുള്ള മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നീക്കത്തിന്റെ പൊള്ളത്തരം ജനം തിരിച്ചറിയണമെന്നും കെ.സി. ജോസഫ് പറഞ്ഞു.