വൈക്കം: കൂറ്റൻ തെങ്ങ് ദേഹത്തു വീണതിനെത്തുടർന്നു ഗുരുതരമായി പരിക്കേറ്റ തൊഴിലുറപ്പു തൊഴിലാളികളിലൊരാൾ മരിച്ചു. ഒരാൾക്കു പരിക്കേറ്റു. കെഎസ് മംഗലം കൊടുപ്പാടം നാലുപടവിൽ ഒൗസേഫ് ചാക്കോയുടെ ഭാര്യ സോളി (46) ആണ് മരിച്ചത്. കാലിന് ഒടിവു പറ്റിയ പുത്തൻതറ സുശീല (58) ചെമ്മനാകരി ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നു ചെമ്മനാകരി വെള്ളാമിറ്റത്തിനു സമീപമായിരുന്നു അപകടം. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സോളിയെയും കാലിൽ ഗുരുതരമായി പരിക്കേറ്റ സുശീലയെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സോളി 5.30ഓടെ മരിച്ചു.
28 ഓളം തൊഴിലാളികൾ ജോലി ചെയ്തിരുന്ന സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മണ്ടപോയ തെങ്ങ് ചുവട് ഭാഗത്തു വച്ച് ഒടിഞ്ഞു പല കഷണങ്ങളായി മുറിഞ്ഞു തൊഴിലാളികളുടെ ദേഹത്ത് വീഴുകയായിരുന്നു. മറ്റു തൊഴിലാളികൾ ഓടി മറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
ചേർത്തല മായിത്തറ കാട്ടുശേരി കുടുംബാംഗമാണു സോളി. സംസ്കാരം ഇന്നു 3.30ന് ചെന്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയിൽ. മക്കൾ: എൻ.ഒ. ജിതിൻ (ജൂണിയർ ക്ലാർക്ക് തലയോലപ്പറന്പ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്), എൻ.ഒ. ജിഫി (ബിരുദ വിദ്യാർഥി കൊതവറ സെന്റ് സേവ്യേഴ്സ് കോളജ്), എൻ.ഒ. ജീവ (സെന്റ് ലിറ്റിൽ തെരേസാസ് സകൂൾ വൈക്കം).