കൊച്ചി: കെപിസിസി ഭാരവാഹികളുടെ പട്ടികയിൽ ലത്തീൻ സമുദായത്തെ തഴഞ്ഞതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കോണ്ഗ്രസ് ഹൈക്കമാൻഡിനും സംസ്ഥാന നേതൃത്വത്തിനും കെഎൽസിഎ കത്തു നൽകി. പട്ടികയിൽ മാറ്റംവരുത്തി ലത്തീൻ സമുദായത്തിന് അർഹമായ പ്രാതിനിധ്യം നൽകണമെന്നു കെഎൽസിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
സമുദായത്തിലെ ഭൂരിഭാഗം രാഷ്ട്രീയ പ്രവർത്തകരും കോണ്ഗ്രസിനോടാണു ചേർന്നുനിൽക്കുന്നത്. സമുദായത്തിനു സ്വാധീനമുള്ള മണ്ഡലങ്ങളിൽ കോണ്ഗ്രസ് വിജയിക്കുന്നതിനു പ്രധാനഘടകവും അതാണ്. നിലവിൽ പുറത്തുവന്ന കെപിസിസി ഭാരവാഹികളുടെ പട്ടികയിൽ ഒരാൾ പോലും ലത്തീൻ സമുദായാംഗമില്ലെന്നതു ഗൗരവമായി തന്നെ കാണുമെന്നു സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ്, എബി കുന്നേപറന്പിൽ, ഇ.ഡി. ഫ്രാൻസീസ്, ജെ. സഹായദാസ്, ടി.എ. ഡാൽഫിൻ, ഉഷാകുമാരി, അജു ബി. ദാസ്, ബിജു ജോസി, എം.സി. ലോറൻസ്, ജസ്റ്റീന ഇമ്മാനുവൽ, പൂവം ബേബി, ജോണ് ബാബു, ജസ്റ്റിൻ ആന്റണി, വിൻസ് പെരിഞ്ചേരി, അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്, ജോർജ് നാനാട്ട്, ഷൈജ ടീച്ചർ എന്നിവർ പ്രസംഗിച്ചു.