കോതമംഗലം: മികച്ച സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ അവാർഡ് ഓഫ് എക്സലൻസ് ഇൻ സോഷ്യൽ സർവീസ്-2020 അഗതികളുടെ സഹോദരിമാരുടെ സന്യാസിനീ സമൂഹത്തിന്റെ സെന്റ് വിൻസെന്റ് പ്രോവിൻസിലെ കീരന്പാറ സ്നേഹസദന്‍.
ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയിൽനിന്നു സ്നേഹസദൻ ഡയറക്ടർ സിസ്റ്റർ റാണി ടോം, സെക്രട്ടറി സിസ്റ്റർ ജെസി മരിയ, ബോർഡംഗം സിസ്റ്റർ ലില്ലി എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
ഷീല കൊച്ചൗസേപ്പ്, ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ചെയർമാൻ ജോർജ് ശ്ലീവ എന്നിവർ പ്രസംഗിച്ചു. മദർ ജനറലായിരുന്ന സിസ്റ്റർ ബനഡിക്റ്റ് എസ്ഡിയുടെ നേതൃത്വത്തിൽ 1997 ജൂണ്‍ 29ന് സ്നേഹസദൻ ആരംഭിച്ചു. മാനസിക വൈകല്യമുള്ള ഒന്‍പത് സ്ത്രീകളുമായി ആരംഭിച്ച സ്നേഹസദൻ ഇതിനോടകം 300 പേർക്ക് അഭയം നൽകി. നിലവിൽ 50 അന്തേവാസികളാണ് സ്നേഹസദനിലുള്ളത്.