പാലാ: ഈ വർഷം എൻടിഎ നടത്തിയ ജെഇഇ മെയിൻ ആർക്കിടെക്ചർ - പ്ലാനിംഗ് പരീക്ഷയിൽ പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിന് ഉന്നത വിജയം. ജെഇഇ മെയിൻ പരീക്ഷയിൽ ദേശീയതലത്തിൽ മൂന്നാമതും സംസ്ഥാനതലത്തിൽ ഒന്നാമതുമെത്തിയതു പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിലെ റിയ ആൻ ആണ്.
ആർക്കിടെക്ചറിന് 99.9982082 പേർസന്റൈൽ സ്കോറും പ്ലാനിംഗിന് 99.10147 ഉം നേടിയാണ് റിയ ഈ നേട്ടം കൈവരിച്ചത്. വിദേശത്തു ജോലിചെയ്യുന്ന സുജോ ജോൺ-വീണാ വിക്ടർ ദന്പതികളുടെ മകളാണ്. ദുബായിൽ ഏഴാംക്ലാസിൽ പഠിക്കുന്ന ഋതിക മരിയ സഹോദരിയാണ്. പാലായിലെ ചാവറ സിഎംഐ പബ്ലിക് സ്കൂളിലെ വിദ്യാർഥിനിയായ റിയ പ്ലസ്ടു പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്ല്യന്റ് സ്റ്റഡിസെന്ററിൽ പരിശീലനം നേടിവരികയാണ്.
രണ്ടുവർഷത്തിനിടയിൽ ആർക്കിടെക്ചർ പരീക്ഷയ്ക്കായി പ്രത്യേകമായി നടത്തിയ മോഡൽ ക്ലാസുകളും പരീക്ഷകളും ഡ്രോയിംഗ് ക്ലാസുകളും പരീക്ഷാസമയം കൃത്യമായി വിനിയോഗിക്കാനും സംശയങ്ങൾ തീർക്കുവാനും ചോദ്യങ്ങൾ ചെയ്യാനുമുള്ള വേഗത ലഭിക്കാനും സഹായകമായി. മാതാപിതാക്കളുടെയും അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവുമാണ് വിജയത്തിന്റെ പിന്നിൽ എന്ന് റിയ പറഞ്ഞു.
പ്രത്യേക സംവരണ വിഭാഗത്തിൽ തൃപ്പൂണിത്തുറ സ്വദേശി ഹരിശങ്കർ കെ.ജെ. ദേശീയതലത്തിൽ ഒന്നാംസ്ഥാനം നേടി. തൃപ്പൂണിത്തുറയിൽ കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയറായ കുഞ്ഞിശങ്കരന്റെയും സംസ്കൃത കോളജിൽ അസിസ്റ്റന്റ് പ്രഫസർ ജ്യോത്സനയുടെയും മകനാണ്. പാലാ ചാവറ സ്കൂളിൽ പ്ലസ്ടു പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്ല്യന്റിൽ പരിശീലനം നേടിവരികയാണ്.
99 പെർസൻൈലിനു മുകളിൽ 60 വിദ്യാർഥികളെ എത്തിക്കാൻ പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിനു കഴിഞ്ഞു.
അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നിർലോഭമായ സഹകരണമാണ് ബ്രില്ല്യന്റ് സ്റ്റഡിസെന്ററിന്റെ എല്ലാ നേട്ടത്തിനും കാരണമെന്നു മാനേജിംഗ് ഡയറക്ടർ സെബാസ്റ്റ്യൻ ജി. മാത്യു പറഞ്ഞു. ഉന്നതവിജയം കരസ്ഥമാക്കിയവരെ ഡയറക്ടർമാരായ സെബാസ്റ്റ്യൻ ജി. മാത്യു, ജോർജ് തോമസ്, സ്റ്റീഫൻ ജോസഫ്, സന്തോഷ്കുമാർ ബി., അധ്യാപകർ എന്നിവർ ചേർന്ന് അനുമോദിച്ചു.