കൊച്ചി: അപ്പാർട്ടുമെന്റുകളോ ഫ്ളാറ്റുകളോ വാങ്ങും മുന്പ് ഏജന്റുമാരും റിയൽ എസ്റ്റേറ്റ് പദ്ധതികളും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി (റെറ) യിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉപഭോക്താക്കൾ ഉറപ്പുവരുത്തണമെന്നു റെറ ചെയർമാൻ പി.എച്ച് കുര്യൻ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി (റെറ) ആൻഡ് ജിഎസ്ടി എന്ന വിഷയത്തിൽ കൊച്ചിയിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെട്ടിടനിർമാണത്തിനുള്ള എല്ലാ രേഖകളും ഉണ്ടെങ്കിലേ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്യാനാകൂ. ഇതിലെ രജിസ്ട്രേഷൻ ഉറപ്പുവരുത്തുന്നതിലൂടെ ഈ മേഖലയിലെ കബളിപ്പിക്കലുകൾ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി ഒന്നുമുതൽ റെറയിൽ രജിസ്ട്രേഷൻ ഇല്ലാത്ത അപ്പാർട്ടുമെന്റുകളോ വില്ലകളോ ഹൗസിംഗ് പ്ലോട്ടുകളോ വിൽക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല.