കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതി 28ന് സന്ദർശനം നടത്തും. ഇതിനു മുന്നോടിയായി ഉപസമിതി അണക്കെട്ട് സന്ദർശിച്ചു. ഉപസമിതി സ്പിൽവേയുടെ മൂന്നു ഷട്ടറുകൾ ഉയർത്തി പരിശോധന നടത്തി. പ്രധാന അണക്കെട്ട്, ബേബി ഡാം, പ്രധാന അണക്കെട്ടിന്റെ ഗാലറി എന്നിവിടങ്ങളിൽ പരിശോധന നടത്തി. മിനിറ്റിൽ 41 ലിറ്ററാണ് സ്വീപ്പേജ് വാട്ടറിന്റെ അളവ്. ഇന്നലെ ജലനിരപ്പ് 119.4 അടിയാണ്.