നെടുമ്പാശേരി: നോവൽ കൊറോണ വൈറസ് രോഗത്തിന്റെ (എൻസിഒവി) ഭീഷണി കണക്കിലെടുത്ത് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിച്ചു. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെയും ആരോഗ്യകാര്യ മന്ത്രാലയത്തിന്റെയും നിർദേശപ്രകാരമാണ് മുൻകരുതൽ നടപടികൾ സ്വീകരിച്ചത്.
അന്താരാഷ്ട്ര ടെർമിനലിലെ ഇമിഗ്രേഷൻ ഡെസ്കിനു സമീപം പ്രത്യേക ആരോഗ്യ കൗണ്ടറുകൾ പ്രവർത്തനം തുടങ്ങി. ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചു പാലിക്കേണ്ട നടപടികളെക്കുറിച്ചും യാത്രക്കാർക്ക് ഇവിടെ നിന്നു നിർദേശങ്ങൾ നൽകും.